HomeTech And gadgetsഗൂഗിള്‍ ക്രോം വെബ് ബ്രൗസർ ഉപയോഗിക്കുന്നവര്‍ക്ക് മറ്റൊരു മുന്നറിയിപ്പുമായി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജൻസി

ഗൂഗിള്‍ ക്രോം വെബ് ബ്രൗസർ ഉപയോഗിക്കുന്നവര്‍ക്ക് മറ്റൊരു മുന്നറിയിപ്പുമായി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജൻസി

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്ബ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം (CERT-In). അ‌പകടത്തിന്റെ തീവ്രത കണക്കിലെടുത്ത് ‘ഹൈ റിസ്ക് മുന്നറിയിപ്പ്’ ആണ് സി.ഇ.ആർ.ടി-ഇൻ നല്‍കിയിരിക്കുന്നത്. സി.ഇ.ആർ.ടി-യുടെ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ – വിൻഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കായുള്ള 122.0.6261.11/2-ന് മുമ്ബുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളിലും അതിന് മുമ്ബുള്ള ലിനക്സ് സിസ്റ്റങ്ങളിലും കണ്ടെത്തിയ ഒന്നിലധികം സുരക്ഷാ പിഴവുകളെ കുറിച്ചാണ് ഹൈലൈറ്റ് ചെയ്യുന്നത്.

FedCM, V8 എന്നീ ഗൂഗിള്‍ ക്രോം ഘടകങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് സൈബർ വിദഗ്ധർ കണ്ടെത്തിയ പിഴവുകളില്‍ രണ്ട് പ്രധാന ഭീഷണികള്‍. ഈ പിഴവുകള്‍ മാല്‍വെയറുകള്‍ സിസ്റ്റത്തിലേക്ക് കടത്തിവിട്ട് ആക്രമണം നടത്താൻ ഹാക്കർമാരെ പ്രാപ്തരാക്കും. ബ്രൗസർ പൂർണ്ണമായും ക്രാഷ് ചെയ്യാനും അതിലൂടെ കഴിയുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. “CIVN-2024-0085” എന്ന് ഔട്ട്ലൈൻ ചെയ്തിരിക്കുന്ന സുരക്ഷാപിഴവുകളെ ഉയർന്ന തീവ്രതയിലാണ് റേറ്റ് ചെയ്തിരിക്കുന്നത്. ഈ പിഴവുകള്‍ ഉപയോഗിച്ച്‌ ഹാക്കർമാർക്ക് യൂസർമാരുടെ സ്വകാര്യ വിവരങ്ങള്‍ സിസ്റ്റത്തില്‍ നിന്ന് മോഷ്ടിക്കാനും അ‌നധികൃത പ്രവേശനം നേടി സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments