HomeTech And gadgetsScienceനാസയുടെ പൂന്തോട്ടം ഇനി ബഹിരാകാശത്ത്

നാസയുടെ പൂന്തോട്ടം ഇനി ബഹിരാകാശത്ത്

അടുത്തവര്‍ഷം ആദ്യം നാസയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പുഷ്പങ്ങള്‍ വിരിയും. നാസയുടെ ബഹിരാകാശയാത്രികന്‍ ജെല്‍ ലിഡ്ഗ്രിന്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക സംവിധാനത്തില്‍ ചെടി വളര്‍ത്തി തുടങ്ങി. അറുപതു ദിവസത്തിനുള്ളില്‍ ചെടിയില്‍ പുഷ്പങ്ങള്‍ വിരിയുമെന്നാണ് നാസ കണക്കു കൂട്ടുന്നത്. ഇതാദ്യമായിട്ടാണ് പുഷ്പിക്കുന്ന ചെടി നാസ ബഹിരാകാശത്ത് പരീക്ഷിക്കുന്നത്.

 

പച്ചക്കറികളെക്കാള്‍ വളരെ പ്രയാസമാണ് ഈ ദൗത്യമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മിന്നലും മറ്റു പാരിസ്ഥിതിക സ്വാഭവങ്ങളും നിര്‍ണ്ണായകമാണ്. പരീക്ഷണം ബഹിരാകാശത്ത് വളരുന്ന മറ്റു ചെടികളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയിച്ചാല്‍, തക്കാളി പോലുള്ള ചെടികള്‍ 2017 ല്‍ പരീക്ഷിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിലുള്ളവര്‍ക്ക് ഇവ ഉപയോഗിക്കാനുമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments