HomeCinemaMovie Newsഷൂട്ടിംഗിനിടെ നടി കരണത്തടിച്ചു; സഹസംവിധായകന്റെ ബോധം പോയി !

ഷൂട്ടിംഗിനിടെ നടി കരണത്തടിച്ചു; സഹസംവിധായകന്റെ ബോധം പോയി !

ചെന്നൈ: തെന്നിന്ത്യന്‍ നടി മീനാക്ഷി ഷൂട്ടിംഗിനിടെ സഹസംവിധായകന്റെ കരണത്തടിച്ചു. അടിയേറ്റ സഹസംവിധായകന്‍ ബോധമില്ലാതെ നിലത്തു വീണു. നേര്‍മുഖമെന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവമുണ്ടായത്.. തല്ലിയതിന്റെ കാരണം നടി ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. സിനിമയുടെ ഒരു പ്രധാന ഭാഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് അണിയറ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. അപ്രതീക്ഷിതമായി അടുത്തേക്ക്ു വന്ന നടി സഹസംവിധായകനായ ശങ്കറിന്റെ് കരണത്തടിക്കുകയായിരുന്നത്രേ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മുഴുവന്‍ സംഘവും മിനിട്ടുകള്‍ നിശബ്ദമായി നിന്നു. എന്നാല്‍, അനുവാദം ചോദിക്കാതെ സഹസംവിധായകന്‍ കാരവണില്‍ കയറി വെള്ളം കുടിച്ചതാണ് നടിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. കോപം മാറിയപ്പോള്‍ നടി സഹസംവിധായകനോട് മാപ്പു പറയുകയും എഴുതി കൊടുത്തുവെന്നും പറയപ്പെടുന്നു. എങ്കിലും സഹ സംവിധായകന് കിട്ടാനുള്ളത് കിട്ടിയില്ലേ….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments