HomeTech And gadgetsScienceനിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റ് പറഞ്ഞുതരും നിങ്ങളുടെ ഈ സ്വഭാവങ്ങൾ ! ബ്രൂണൽ യൂണിവേഴ്സിറ്റി ഓഫ്...

നിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റ് പറഞ്ഞുതരും നിങ്ങളുടെ ഈ സ്വഭാവങ്ങൾ ! ബ്രൂണൽ യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ നടത്തിയ പഠനറിപ്പോർട്ട്

ദിവസവും ഒരു ഫേസ്ബുക്ക് പോസ്റ്റ് എങ്കിലും ഇടാത്തവരായി ഇന്നത്തെകാലത്ത്  ആരും ഉണ്ടാവില്ല. അത്രക്കാണ് ആ സോഷ്യൽ മീഡിയ നമ്മുടെ ഇടയിൽ ഉണ്ടാക്കിയ സ്വാധീനം. എന്നാൽ, നാം ഇടുന്ന ഓരോ ഫേസ് ബുക്ക് പോസ്റ്റും നമ്മെക്കുറിച്ച്‌  ചിലതൊക്കെ മറ്റുള്ളവരോട് വിളിച്ചു പറയുന്നുണ്ട്. നിങ്ങളുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് നിങ്ങളെക്കുറിച്ച് മറ്റുള്ളവരോട് എന്താണ് പറയുന്നത് എന്നറിയാമോ? ബ്രൂണൽ യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ ഇത് സംബന്ധിച്ച ഒരു പുതിയ പഠനവുമായി രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ കണ്ടാൽ അറിയാം നിങ്ങളുടെ യഥാർത്ഥ സ്വഭാവം എന്നാണു ഈ പഠനത്തിൽ പറയുന്നത്. ഏകദേശം 555 ആളുകളുടെ ഫേസ്ബുക്കാണ് ഇതിനു വേണ്ടി പഠനവിധേയമാക്കിയത്.

 

 

നിങ്ങൾ ആത്മവിശ്വാസമില്ലാത്തവരാണോ? അറിയണമെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് മാത്രം നോക്കിയാൽ മതി എന്ന് ഈ പഠനം പറയുന്നു. നിങ്ങളുടെ കാമുകിയെക്കുറിച്ച് നിങ്ങൾ ദിവസത്തിൽ ഒരു പോസ്റ്റ് എങ്കിലും ഇടുന്നെങ്കിൽ ആ പ്രണയത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടാവില്ല. അതുപോലെ തന്നെ റെഗുലർ അപ്ഡേറ്റ്സ് ഉള്ളവരും ആത്മവിശ്വാസം കുറഞ്ഞ ആളുകളായിരിക്കുമെന്നു പഠനത്തിൽ കണ്ടെത്തി.

 

 

എന്നാൽ, ഇതിനു മറ്റൊരു വശമുണ്ട്. സ്വാർത്ഥന്മാരെയും ഫേസ്ബുക്ക് വഴി ഇനി കണ്ടെത്താം. സ്ഥിരം അയാളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുക, അയാൾക്ക് ലഭിച്ച അംഗീകാരങ്ങൾ പോസ്റ്റ് ചെയ്യുക, ഇതൊക്കെ സ്വാർത്ഥൻമാരുടെ ലക്ഷണങ്ങളാണ് എന്ന് പഠനം പറയുന്നു. തങ്ങൾക്ക് മറ്റുള്ളവരുടെ അംഗീകാരം കിട്ടാനുള്ള ഒരു വേദിയായി മാത്രം ഇക്കൂട്ടർ സോഷ്യൽ മീഡിയയെ കാണുന്നു. അതുപോലെ, ഭക്ഷണക്രമവും വ്യായാമം ചെയ്യുന്ന ഫോട്ടോയുമൊക്കെ ചിലർ ഫേസ്ബുക്കിൽ അടിച്ചു വിടാറുണ്ട്. അതും ഇത്തരക്കാരുടെ സ്വഭാവമാണ്. ഇതൊക്കെ കാണുന്നവർ തങ്ങളുടെ ശരീര സൗന്ദര്യം പുകഴ്ത്തുമെന്നും ഇവർ കരുതുന്നു എന്ന് പഠനം പറയുന്നു.

 

 
ഇതൊക്കെയാണെങ്കിലും ഈ പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്കിനും ഷെയറിനുമൊന്നും അത് ചെയ്യുന്നവരുടെ മനസ്സുമായി വലിയ ബന്ധമില്ലെന്നാണ് പഠനത്തിൽ പറയുന്നത്. മിക്കവാറും കൂടുതൽ ലൈക് കാണുന്ന പോസ്റ്റുകള്ക് ചുമ്മാ ലൈക് അടിക്കുന്നവരാണത്രെ. അതുകൊണ്ട് ലൈകും ഷെയറും കണ്ട് മതിമറക്കേണ്ട.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments