HomeNewsLatest Newsവാടക ഗർഭധാരണത്തിന് രാജ്യത്ത് കർശന നിയന്ത്രണമേർപ്പെടുത്തി

വാടക ഗർഭധാരണത്തിന് രാജ്യത്ത് കർശന നിയന്ത്രണമേർപ്പെടുത്തി

ന്യൂഡൽഹി: വാടകഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇത്പ്രകാരം പണം വാങ്ങിയുള്ള ഗർഭധാരണം നിരോധിച്ചു. രാജ്യത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം അനുവദിക്കില്ല. കുട്ടികളില്ലാത്ത രക്ഷിതാക്കൾ ബന്ധുക്കളിൽ നിന്ന് തന്നെ വാടക അമ്മമാരെ കണ്ടെത്തണമെന്നും ഇതൊരു പരോപകര പ്രവർത്തിയായി കാണണമെന്നും ബില്ലിലുണ്ട്. ഗര്‍ഭം ധരിച്ചവര്‍ക്ക് കുഞ്ഞിന്‍റെ പരിപാലനത്തിനും അവകാശവും നൽകും.

 

 

വിദേശികൾക്ക് വാടക ഗർഭധാരണത്തിന് അനുമതി നൽകില്ല. വിദേശികൾ അംഗവൈകല്യമുള്ള കുട്ടികളെ ഏറ്റെടുക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇങ്ങനെ കുട്ടികൾ ഉപേക്ഷിക്കപ്പെട്ടുവെന്നും സുഷമ കൂട്ടിച്ചേർത്തു. വിദേശികൾ, പ്രവാസി ഇന്ത്യക്കാർ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടക ഗർഭധാരണം അനുവദിക്കില്ലെന്നും നിയമത്തിലുണ്ട്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് 5 വർഷത്തിന് ശേഷം മാത്രമേ വാടക ഗർഭധാരണത്തിന് അനുമതി നൽകുകയുള്ളു. ഇതിനായി പുതിയ ക്ലിനിക്കുകൾ തുടങ്ങുമെന്നും ഇക്കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിസഭായോഗ ശേഷം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments