HomeNewsLatest Newsഅങ്കമാലിയില്‍ വൻമോഷണം; വീട് കുത്തിതുറന്ന് 50 പവന്‍ സ്വർണം കവര്‍ന്നു

അങ്കമാലിയില്‍ വൻമോഷണം; വീട് കുത്തിതുറന്ന് 50 പവന്‍ സ്വർണം കവര്‍ന്നു

അങ്കമാലി: മള്ളുശ്ശേരിയില്‍ ആളില്ലാത്ത വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് 50പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മള്ളുശ്ശേരി പാലത്തിന് വടക്ക്വശം കണ്ണമ്പുഴ വീട്ടില്‍ കെ.വി.പോളിന്‍െറ വീട്ടിലായിരുന്നു മോഷണം. വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടത്തിന് പോയ സമത്തായിരുന്നു മോഷണം. ബുധനാഴ്ച പുലര്‍ച്ചെ മടങ്ങിയത്തെിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. പോളിന്‍െറ ഭാര്യ മേഴ്സിയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ആഭരണങ്ങള്‍ വീടിന്‍െറ രണ്ടാം നിലയിലെ മേശവലിപ്പില്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. മേശവലിപ്പ് പൂട്ടിയ ശേഷം താക്കോല്‍ അലമാരയുടെ മുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. കവര്‍ച്ചക്ക് ശേഷം മോഷണ സംഘവും താക്കോല്‍ യഥാസ്ഥാനത്ത് വെച്ചിരുന്നു. പോളിന്‍്റെ പരാതിയില്‍ എസ്.ഐ. കെ.ജി.ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി മോഷണം നടന്ന ഇടങ്ങള്‍ പരിശോധിച്ചു. വീടിന്‍െറ അടുക്കള വശത്തായി പറമ്പിലെ പണിക്കായി സൂക്ഷിച്ചിരുന്ന കൊത്തിയും, വാക്കത്തികളും, കത്തിയുമാണ് മോഷണത്തിനായി സംഘം ഉപയോഗിച്ചിട്ടുള്ളതെന്നതിന്‍െറ ലക്ഷണങ്ങളുണ്ട്. മോഷണത്തിന് ശേഷം മാരകായുധങ്ങള്‍ അടുക്കള വശത്ത് യഥാസ്ഥാനത്ത് വെച്ച നിലയിലുമായിരുന്നു. രണ്ടാം നിലയുടെ വാതിലും, ജനലുകളും തുറന്നിട്ട നിലയിലായിരുന്നു.

 
കഴിഞ്ഞ ഞായറാഴ്ചയാണ് പോളും, മേഴ്സയിയും വേളാങ്കണിയില്‍ തീര്‍ഥാടനത്തിന് പോയത്. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് മടങ്ങി വീട്ടിലത്തെിയത്. വീടിനകത്ത് മോഷണം നടന്നതായി സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം നഷ്ടമായത് അറിഞ്ഞത്. വീടിനകത്തെ അലമാരകളും, സ്യൂട്ട്കെയ്സുകളും, മേശവലിപ്പുകളുമെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളും, രേഖകളുമെല്ലാം വാരിവിതറിയ നിലയിലായിരുന്നു. രണ്ടാം നിലയിലെ മുറികളിലെ അലമാരകളും, മേശകളും തകര്‍ത്ത നിലയിലായിരുന്നു.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments