HomeNewsLatest Newsവാട്സ് ആപ്പ് ഹാക്ക് ചെയ്‌ത്‌ പുതിയ തട്ടിപ്പ് നടക്കുന്നു; സൂക്ഷിച്ചില്ലെങ്കിൽ മെസേജുകളും കോളുകളും പോകുക മറ്റൊരു...

വാട്സ് ആപ്പ് ഹാക്ക് ചെയ്‌ത്‌ പുതിയ തട്ടിപ്പ് നടക്കുന്നു; സൂക്ഷിച്ചില്ലെങ്കിൽ മെസേജുകളും കോളുകളും പോകുക മറ്റൊരു ഫോണിലേക്ക്

വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍. പുനെ പൊലീസിന് ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം ഇരയില്‍ നിന്നും കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരില്‍ നിന്നും പണം ആവശ്യപ്പെട്ടതായാണ് പരാതികളില്‍ പറയുന്നത്. ഉപയോക്താവിന്റെ കോളുകളും മെസേജുകളും പ്രത്യേക നമ്ബറിലേക്ക് തിരിച്ചുവിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കോളുകളും മെസേജുകളും തിരിച്ചുവിടുന്നതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഉപയോക്താവിന്റെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

ഉപയോക്താവിനെ ഫോണ്‍ ചെയ്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. പുനെയില്‍ കുറിയര്‍ കമ്ബനിയിലെ ജീവനക്കാരനാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയതാണ് ഒരു സംഭവമെന്ന് പൊലീസ് പറയുന്നു. അഡ്രസിലേക്ക് കുറിയര്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് *401* ല്‍ ആരംഭിക്കുന്ന ഫോണ്‍ നമ്ബര്‍ അയച്ചു തന്നു. ഇന്റേണല്‍ കമ്മ്യൂണിക്കേഷന് വേണ്ടിയുള്ള സ്വകാര്യ കമ്ബനിയുടെ നമ്ബര്‍ ആയിരിക്കും എന്ന് കരുതി ഉപയോക്താവ് ഡയല്‍ ചെയ്തു. തുടര്‍ന്ന് ഉപയോക്താവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിളിച്ച്‌ എന്തിനാണ് പണം ആവശ്യപ്പെട്ടത് എന്ന് ചോദിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞതെന്നും പൊലീസ് പറയുന്നു.

തട്ടിപ്പിന് ഇരയാകുന്നത് എങ്ങനെ തടയാം?

വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ കാണുന്നില്ലെന്ന് ഉറപ്പാക്കുക

കോണ്‍ടാക്‌ട് ലിസ്റ്റില്‍ പെടാത്തവരില്‍ നിന്ന് പ്രൊഫൈല്‍ ചിത്രം മറയ്ക്കുക

അറിയാത്ത നമ്ബറുകളില്‍ നിന്ന് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക

അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments