HomeHealth Newsമദ്യപാനികളെ കാത്തിരിക്കുന്നത് ആറു തരം ക്യാൻസർ !!

മദ്യപാനികളെ കാത്തിരിക്കുന്നത് ആറു തരം ക്യാൻസർ !!

മദ്യപാനം സമൂഹത്തിനെ ഏറ്റവുമധികം കാർന്നു തിന്നുമ്മ മഹാ വിപത്താണ്‌.
മദ്യപാനികളെ ആറ് വിധത്തിലുള്ള ക്യാന്‍സറുകള്‍ കാത്തിരിപ്പുണ്ടെന്ന് പുതിയ പഠനം. തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം, എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് മദ്യം കാരണമാകുന്നത്. ത്വക്ക്, പ്രോസ്‌റ്റേറ്റ് , പാന്‍ക്രിയാസ് എന്നിവയെയും ആല്‍ക്കഹോള്‍ ക്യാന്‍സര്‍ കൊണ്ടെത്തിച്ചേക്കാം. അഡിഷന്‍ എന്ന ശാസ്ത്ര മാസികയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദ്യം എത്ര അളവില്‍ ഉള്ളില്‍ എത്തിയോ അതനുസരിച്ച് നിങ്ങളുടെ ആയുസ്സും എണ്ണപ്പെട്ടിരിക്കുകയാണ്. അടുത്ത പെഗ്ഗ് ഒഴിക്കുമ്പോള്‍ ഒന്നു ചിന്തിക്കൂ നിങ്ങളേയും നിങ്ങള്‍ക്കായി മാത്രം ജീവിക്കുന്ന കുടുംബത്തെയും. ന്യൂസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ ഫ്രെസര്‍ ജെന്നി കോര്‍ണറാണ് പുതിയ പഠനം പുറത്തുവിട്ടത്. കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ക്ക് പോലും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments