HomeUncategorizedഒരു കിലോഗ്രാം എന്നാൽ എത്ര? കി​ലോ​ഗ്രാ​മി​ന്‍റെ നി​ര്‍​വ​ച​നത്തില്‍ മാറ്റം വരുത്താനൊരുങ്ങി ശാസ്ത്രലോകം

ഒരു കിലോഗ്രാം എന്നാൽ എത്ര? കി​ലോ​ഗ്രാ​മി​ന്‍റെ നി​ര്‍​വ​ച​നത്തില്‍ മാറ്റം വരുത്താനൊരുങ്ങി ശാസ്ത്രലോകം

കി​ലോ​ഗ്രാ​മി​ന്‍റെ ഭാ​രം നി​ശ്ച​യി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി ശാ​സ്ത്രലോകം. പാ​രീ​സി​ല്‍‌ ന​ട​ക്കു​ന്ന ജ​ന​റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ണ്‍ വെ​യ്റ്റ്സ് ആ​ന്‍​ഡ് മെ​ഷേ​ഴ്സി​ല്‍ വെ​ള്ളി​യാ​ഴ്ച​യോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്നേ​ക്കുമെന്നാണ് സൂചന. പാ​രീ​സി​ലെ രാ​ജ്യാ​ന്ത​ര അ​ള​വു​തൂ​ക്ക ബ്യൂ​റോ​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 90 ശ​ത​മാ​നം പ്ലാ​റ്റി​ന​വും 10 ശ​ത​മാ​നം ഇ​റി​ഡി​യ​വും ചേ​ര്‍​ന്ന ലോ​ഹ​സി​ലി​ണ്ട​റാ​ണ് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കി​ലോ​ഗ്രാ​മി​ന്‍റെ തൂ​ക്കം നി​ര്‍​വ​ചി​ച്ചി​രു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന്‍റെ അ​ടി​സ്ഥാ​നം അ​ഥ​വാ പ്രോ​ട്ടോ​ടൈപ്പ് ഇ​തി​ന്‍റെ തൂ​ക്ക​മാ​ണ്. 1795ല്‍ ​ലൂ​യീ​സ് പ​തി​നാ​റാ​മ​ന്‍ രാ​ജാ​വ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഈ ​സം​വി​ധാ​നം ക്ര​മേ​ണ മ​റ്റു രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ച്ചു.

എ​ന്നാ​ല്‍ ഭൗ​തി​ക​വ​സ്തു​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര്‍​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. കാ​ല​പ്പ​ഴ​ക്കം മൂ​ലം ഈ ​സി​ലി​ണ്ട​റി​ല്‍ വ​രു​ന്ന ഭാ​ര​മാ​റ്റം കി​ലോ​ഗ്രാ​മി​ന്‍റെ തൂ​ക്ക​ത്തി​ല്‍ മാ​റ്റം വ​രു​ത്തി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക്ലി​പ്ത​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഈ ​സി​ലി​ണ്ട​റി​ല്‍ ഒ​രു ത​രി പൊ​ടി​യോ മ​റ്റു വ​സ്തു​ക്ക​ളോ പ​റ്റി​പ്പിടിച്ചാല്‍ പോ​ലും അ​ള​വി​ല്‍ മാ​റ്റ​മു​ണ്ടാ​കും.

അ​തി​നാ​ല്‍, പ്ര​കാ​ശ​വേ​ഗം അ​ടി​സ്ഥാ​ന​മാ​ക്കി​യ പ്ലാ​ന്‍​ക്സ് കോ​ണ്‍​സ്റ്റ​ന്‍റ് ഉ​പ​യോ​ഗി​ച്ച്‌ കി​ലോ​ഗ്രാം ക​ണ​ക്കാ​ക്കാ​നു​ള്ള സ​ങ്കീ​ര്‍​ണ​മാ​യ സം​വി​ധാ​നം ഇ​നി നി​ല​വി​ല്‍ വ​രും. നി​ര്‍​വ​ച​നം മാ​റ്റു​ന്ന​ത് സാ​ധാ​ര​ണ​നി​ല​യി​ലു​ള്ള അ​ള​വു​തൂ​ക്ക പ്ര​ക്രി​യ​ക​ളെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. തൂ​ക്ക​ത്തി​നെ​തി​രെ വോ​ട്ട് ചെ​യ്താ​ല്‍ ഭൗ​തി​ക വ​സ്തു​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര്‍​വ​ചി​ച്ച അ​വ​സാ​ന​ത്തെ അ​ള​വു​കോ​ലാകും ഇല്ലാതാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments