HomeTech And gadgetsലാപ് ടോപ്പിന്റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ !

ലാപ് ടോപ്പിന്റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ !

ഗൂഗിള്‍ ക്രോം നിങ്ങളുടെ ലാപ്ടോപ്പിലെ ബാറ്ററി വലിയ രീതിയില്‍ ഉപയോഗിക്കാറുണ്ട്. ഏറെ കാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് ഒടുവില്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ലാപ്ടോപ്പിന്റെ ബാറ്ററി ദൈര്‍ഘ്യം കൂട്ടാന്‍ സാധിക്കും. എന്നാല്‍ ഈ അപ്ഡേറ്റ് അടുതുതന്നെ ഉണ്ടാവില്ല. ദി വിന്‍ഡോസ് ക്ലബ്ബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, ബാക്ക്ഗ്രൗണ്ട് ടാബിന്റെ അനാവശ്യ ജാവ സ്‌ക്രിപ്റ്റ് ടൈമറുകളും ട്രാക്കറുകളും ഷട്ട്ഡൗണ്‍ ചെയ്യുന്നതോടെ ക്രോമിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കും. എന്നാല്‍ യൂട്യൂബ് പ്ലേ ചെയ്യുമ്ബോള്‍ ഈ രീതി അത്രത്തോളം വിജയകരമല്ലെന്നാണ് ദി വിന്‍ഡോസ് ക്ലബ് വെബ്സൈറ്റ് പറയുന്നത്. പരീക്ഷണ ഘട്ടത്തില്‍ 36 ബാക്ക്ഗ്രൗണ്ട് ടാബുകളാണ് പുതിയ ഒരു ടാബിനൊപ്പം റണ്‍ ചെയ്തത്. നിലവില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത് ചിലപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയില്ലെന്നും വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments