ഷാര്‍ജ ഉപ ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു; അന്ത്യം ലണ്ടനിൽ

28

ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു.ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഉപഭരണാധികാരിയുടെ വിയോഗത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം യുഎഇയില്‍ എത്തുന്നതു മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.