മുംബൈ ബോറിവലിയില്‍ ഷോപ്പിംഗ് മാളിൽ തീപിടുത്തം; വൻ നാശനഷ്ടം

17

മുംബയിൽ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ മു​ബൈ​യി​ലെ ബൊ​രി​വാ​ലി വെ​സ്റ്റി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ ​പ​ട​ര്‍​ന്നത്. 77ഓളം കടകളുള്ള ഷോപ്പിംഗ് സെന്ററിനാണ് തീപിടിച്ചത്. ഇതില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ കടകളാണ്. ഇന്ന് പുലര്‍ച്ചെ 2.55 നായിരുന്നു സംഭവം.സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ ​പിടിക്കാനുള്ള കാ​ര​ണമെന്നാണ് സൂചന. 15 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണിറ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.