HomeTech And gadgetsMobilesആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ഒരു കിടിലൻ മാര്‍ഗം !

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ഒരു കിടിലൻ മാര്‍ഗം !

വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് നമ്മള്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഈ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ലഭിക്കും. ഒരു മൊബൈല്‍ കണക്ഷന്‍ എടുക്കുകയാണെങ്കില്‍ നമ്മുടെ വിരലടയാളം നല്‍കിയാല്‍ ആധാറിലെ മുഴുവന്‍ വിവരങ്ങളും മൊബൈല്‍ കമ്ബനിക്ക് ലഭിക്കും. (പല കമ്ബനികളും ഇപ്പോള്‍ ഈ രീതി സ്വീകരിക്കുന്നുണ്ട്). ഇതാകുമ്ബോള്‍ കാര്യങ്ങള്‍ എളുപ്പത്തിലാക്കും. ഫോം പൂരിപ്പിക്കേണ്ട, ഫോട്ടോ ഒട്ടിക്കേണ്ട, ഒപ്പിടേണ്ട.. തുടങ്ങിവയൊന്നും ചെയ്യാതെ വെറും വിരലടയാളം നല്‍കിയാല്‍ മാത്രം മതി. ഇങ്ങനെ വിരലടയാളം നല്‍കുന്ന പക്ഷം ആധാറില്‍ നല്‍കിയിരിക്കുന്ന നമ്മുടെ വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിനൊരു പരിഹാരവുമുണ്ട്.

 

 
ആധാറിലെ വിവരങ്ങള്‍ നമ്മുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാണ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചതായുള്ള ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചതായി ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇത് പരിഹരിക്കാന്‍ സഹായിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ സംവിധാനം. യുഐഡിഎഐ (UIDAI) വെബ്സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്ബര്‍ രേഖപ്പെടുത്തണം. ശേഷം ആധാര്‍കാര്‍ഡ് നമ്ബറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് കൊടുക്കുക. ജനറേറ്റ് ഒടിപി എന്ന ബട്ടണില്‍ അമര്‍ത്തുക. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അപ്പോഴൊരു മെസേജ് വരും. ഈ മെസേജില്‍ രഹസ്യ കോഡ് കാണും. അത് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ അമര്‍ത്തുക.

 

 

 

അതു കഴിയുമ്ബോള്‍ എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക. ഈ സംവിധാനം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇതേ രീതികള്‍ പിന്തുടര്‍ന്ന ശേഷം ഡിസേബിള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments