HomeNewsLatest Newsഎ.ടി.എം. സേവനങ്ങൾക്ക് ഫീസ് ഈടാക്കിത്തുടങ്ങി; പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ 25 രൂപ ഈടാക്കും

എ.ടി.എം. സേവനങ്ങൾക്ക് ഫീസ് ഈടാക്കിത്തുടങ്ങി; പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ 25 രൂപ ഈടാക്കും

എ.ടി.എം. കാര്‍ഡ് ഉപയോഗങ്ങള്‍ക്കുള്ള ഫീസ് ബാങ്കുകൾ ഈടാക്കിത്തുടങ്ങി. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 31 വരെ എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഫീസ് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ടായിരുന്നു. പരിധി കഴിഞ്ഞാല്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിന് 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക് ഒമ്പതുരൂപയുമാണ് ഈടാക്കുന്നത്. നഗരങ്ങളില്‍ മൂന്നുതവണയും മറ്റുസ്ഥലങ്ങളില്‍ അഞ്ചുതവണയുമാണ് ഫീസില്ലാതെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നത്.

 

 
20 രൂപയോളം എ.ടി.എം. യൂസേജ് ചാര്‍ജും 15 ശതമാനം സേവനനികുതിയുമായാണ് ഫീസ് ഈടക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതര്‍ പറഞ്ഞു. പിന്‍വലിക്കുന്ന തുകയുമായി ഇതിന് ബന്ധമില്ല. പരിധിക്കുശേഷം ബാലന്‍സ് പരിശോധനയ്ക്കായി എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാലും ഫീസ് ഈടാക്കാമെന്നും അധികൃതര്‍ പറഞ്ഞു. ഇതിന് ഒമ്പതുരൂപയാണ്. ബാങ്കുകള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസം വരും. എല്ലാ ബാങ്കുകളും ഫീസ് ഈടാക്കിത്തുടങ്ങിയിട്ടില്ല.

 

 
ദിവസവും പിന്‍വലിക്കാവുന്ന തുക 4,500 രൂപയാക്കിയിട്ടും ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്നത് 24,000 രൂപയാണ്. നോട്ടുക്ഷാമം പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യത്തില്‍ എ.ടി.എം. കാര്‍ഡ് ഉപയോഗങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് ഫീസ് ഈടാക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments