HomeTech And gadgetsയു.എ.ഇ യിൽ നിന്നും നാട്ടിലെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ സര്‍ക്കാര്‍ അംഗീകാരമുള്ള 14 വീഡിയോ, വോയ്‌സ് കോളിംഗ്...

യു.എ.ഇ യിൽ നിന്നും നാട്ടിലെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ സര്‍ക്കാര്‍ അംഗീകാരമുള്ള 14 വീഡിയോ, വോയ്‌സ് കോളിംഗ് ആപ്പുകള്‍ അറിയൂ

ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റല്‍ ഗവണ്‍മെൻ്റ് റെഗുലേറ്ററി അതോറിറ്റി (TDRA) അടുത്തിടെ യുഎഇയില്‍ അനുവാദം നല്‍കിയ നിരവധി വീഡിയോ, വോയ്‌സ് കോളിംഗ് ആപ്പുകള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.

1. ഗോചാറ്റ് മെസഞ്ചർ (GoChat)

2022-ല്‍ ഇത്തിസലാത്ത് ഗോചാറ്റ് മെസഞ്ചർ അവതരിപ്പിച്ചു, ഓള്‍-ഇൻ-വണ്‍ സൗജന്യ വോയ്‌സ് – വീഡിയോ കോളിംഗ് ആപ്പ് ആണിത്. ആപ്പിളിനും ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്കും ആപ്പ് ലഭ്യമാണ്.

2. ബോടിം (BOTIM)

സർക്കാർ അംഗീകരിച്ച വീഡിയോ കോള്‍ ആപ്പുകളിലൊന്നാണ് ബോടിം. ഇത് വഴി ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ ചെയ്യാനാകും. ബോടിം ആപ്പിള്‍, ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് ലഭ്യമാണ്.

3. വോയിക്കോ (Voico)

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത മറ്റ് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനും ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനും നിങ്ങള്‍ക്ക് കഴിയും.

4. മൈക്രോസോഫ്റ്റ് ടീംസ് (Microsoft Teams)

മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ഉപയോഗിക്കാം. ഇത് സൗജന്യ കോണ്‍ഫറൻസ് വീഡിയോ കോള്‍ വാഗ്ദാനം ചെയ്യുന്നു. സൗജന്യ പതിപ്പ് ഉപയോഗിച്ച്‌, നിങ്ങള്‍ക്ക് 100 പേരുമായി 60 മിനിറ്റ് നേരത്തേക്ക് ഇത് ഉപയോഗിക്കാം. ആപ്പിള്‍, ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്കും മൈക്രോസോഫ്റ്റ് വിൻഡോസില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ക്കും മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ലഭ്യമാണ്.

5. സൂം (Zoom)

മറ്റൊരു വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പാണ് സൂം. സൗജന്യ പതിപ്പില്‍, നിങ്ങള്‍ക്ക് 100 വരെ ആളുകളുമായി 40 മിനിറ്റ് വരെ സംസാരിക്കാം.

6. ഗൂഗിള്‍ മീറ്റ് (Google Hangouts Meet)

ഗൂഗിള്‍ മീറ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഗൂഗിള്‍ ഹാംഗ്‌ഔട്ട്സ് മീറ്റ്, ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്ക് 250 ആളുകളുമായി വീഡിയോ കോണ്‍ഫറൻസിംഗ് അനുവദിക്കുന്നു.

7. അവായ സ്പേസെസ് (Avaya Spaces)

ഉപയോക്താക്കളുമായി വീഡിയോ കോളുകള്‍ ചെയ്യാൻ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ആദ്യം ഇമെയില്‍ വിലാസം ഉപയോഗിച്ച്‌ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.

8. ബ്ലൂജീൻസ് (BlueJeans)

വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പാണ് ബ്ലൂജീൻസ്. നിങ്ങള്‍ക്ക് ആപ്പില്‍ നിലവില്‍ അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും, മറ്റൊരു ഉപയോക്താവ് കോണ്‍ഫറൻസിന്റെ ഐഡിയും പാസ്‌വേഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് വീഡിയോ കോളില്‍ ചേരാനാകും.

9. സ്ലാക്ക് (Slack)

വീഡിയോ കോളിംഗ് അടക്കം സൗകര്യങ്ങളുള്ള സന്ദേശമയയ്‌ക്കല്‍ ആപ്പാണ് സ്ലാക്ക്.

10. ബ്ലാക്ക്ബോർഡ് (Blackboard)

ബ്ലാക്ക്‌ബോർഡ് വിദ്യാഭ്യാസ സാങ്കേതിക (എഡ്‌ടെക്) സംവിധാനത്തിൻ്റെ ഭാഗമാണ്. വീഡിയോ കോളുകള്‍ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉള്‍പ്പെടെ ഇതിലുണ്ട്. ആപ്പിലൂടെ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും തമ്മില്‍ ബന്ധപ്പെടാനാവും.

11. സ്കൈപ്പ് (Skype for Business)

മൈക്രോസോഫ്റ്റ് സേവനമാണ് ഇത്. ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.

12. സിസ്കോ വെബെക്സ് (Cisco Webex)

നിങ്ങളുടെ ലാപ്‌ടോപ്പിലോ മൊബൈലിലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് വീഡിയോ കോള്‍ ഉപയോഗിക്കാം.
വീഡിയോ കോളില്‍ ചേരാൻ ആളുകളെ ക്ഷണിക്കുന്നതിന് ഇമെയില്‍ വഴി ലിങ്കുകള്‍ അയയ്‌ക്കാനും കഴിയും.

13. ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിംഗ് (Etisalat CloudTalk)

ചാറ്റ് ചെയ്യാനും ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.

14. മാട്രിക്സ് (Matrx)

ആപ്പിളിനും ആൻഡ്രോയിഡ് ഫോണുകള്‍ക്കും ഈ ആപ്പ് ലഭ്യമാണ്. കൂടാതെ 500 വരെ പേരുമായി മീറ്റിംഗുകളിലും കോണ്‍ഫറൻസുകളിലും ചേരാനോ ഹോസ്റ്റ് ചെയ്യാനോ നിങ്ങളെ അനുവദിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments