HomeTech And gadgetsനിങ്ങളുടെ മൊബൈല്‍ ചാര്‍ജര്‍ വ്യാജനാണോ എന്ന് എങ്ങിനെ തിരിച്ചറിയാം; ഇതാ ഒരു എളുപ്പ വഴി

നിങ്ങളുടെ മൊബൈല്‍ ചാര്‍ജര്‍ വ്യാജനാണോ എന്ന് എങ്ങിനെ തിരിച്ചറിയാം; ഇതാ ഒരു എളുപ്പ വഴി

മൊബൈല്‍ വിപണിയില്‍ തട്ടിപ്പുകള്‍ നിരവധിയാണല്ലൊ. ഒര്‍ജിനലാണെന്നു 19പറഞ്ഞു ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും വാങ്ങുന്ന പല മൊബൈല്‍ ഉല്‍പന്നങ്ങളും വ്യാജനാവാറുണ്ട്. ചാര്‍ജറുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
എന്നാല്‍ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തിരിച്ചറിയാനാവും. ഒരല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ചില ബ്രാന്‍ഡഡ് മൊബൈല്‍ ഫോണുകളുടെ ചാര്‍ജറുകള്‍ ഒര്‍ജിനലാണെന്നു മനസിലാക്കാം.

ആപ്പിള്‍

ആപ്പിള്‍ ഫോണുകളുടെ ചാര്‍ജര്‍ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നിര്‍മ്മിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലാണെങ്കില്‍, ലോഗോ കളര്‍ കടും നിറത്തിലുള്ളതാണെങ്കില്‍ വ്യാജനല്ലെന്ന് ഉറപ്പിക്കാം. അതെപോലെ അക്ഷരങ്ങളുടെ കുറവുണ്ടോയെന്നും ശ്രദ്ധിക്കുക.

എക്‌സോമി എം ഐ

ഇന്ന് ജനപ്രിയ മൊബൈല്‍ ഫോണുകളിലൊന്നാണ് എം ഐ. അതോടൊപ്പം വ്യാജമായ ചാര്‍ജറുകളും വിപണിയില്‍ ലഭ്യമാണെന്നിരിക്കെ., യതാര്‍ത്ഥ എം ഐ ചാര്‍ജറുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. എം ഐ ചാര്‍ജറിന്റെ അഡാപ്റ്ററിന് 120സെന്റീമീറ്റര്‍ വലുപ്പമേയുണ്ടാകൂ. 120 സെന്റീമീറ്ററിനു മുകളിലുള്ള ചാര്‍ജര്‍ എംഐയുടെ ചാര്‍ജര്‍ ആയിരിക്കില്ല.

സാംസങ്

ഒര്‍ജിനല്‍ സാംസങ് ചാര്‍ജറാണെന്നു പറഞ്ഞു കബളിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇത്തിരിയൊന്നു ശ്രദ്ധിച്ചാല്‍ രക്ഷപ്പെടാനാവും. സാംസങ് ചാര്‍ജറിന്റെ അഡാപ്റ്ററുകളില്‍ എപ്ലസ് എന്നെഴുതിയിട്ടുണ്ടാവും. മാത്രവുമല്ല, നിര്‍മ്മാണം ചൈനയിലാണെന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ടാവും.

വണ്‍ പ്ലസ്

അതിവേഗത്തില്‍ ചാര്‍ജ് കയറുന്ന ചാര്‍ജറാണ് വണ്‍ പ്ലസിന്റെത്. എന്നാല്‍ ഇതെ രൂപത്തിലുള്ള ചാര്‍ജറുകള്‍ വിപണിയില്‍ ലഭ്യമാണുതാനും. ഒര്‍ജിനല്‍ വണ്‍പ്ലസ് ചാര്‍ജറുകള്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ പ്രേത്യേക അടയാളം ഫോണുകളിലെ സ്‌ക്രീനില്‍ തെളിയും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments