ഓസ്ട്രേലിയയിൽ സേവനം അവസാനിപ്പിക്കും: ഭീഷണിയുമായി സെർച്ച്‌ ഭീമൻ ഗൂഗിൾ: കാരണം ഇങ്ങനെ:

43

 

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിയമത്തിനെതിരെ ഭീഷണിയുമായി ഗൂഗിള്‍ രംഗത്ത്. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കാണിക്കുന്നതിന് പ്രദേശിക മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിയമത്തിനെതിരെയാണ് ഗൂഗിൾ രംഗത്തെത്തിയത്.

സര്‍ക്കാര്‍ മുന്നോട്ടുവച്ച നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ച് സേവനങ്ങള്‍ അവസാനിപ്പിക്കും എന്നാണ് ഗൂഗിളിന്‍റെ ഭീഷണി. ഇത് സംബന്ധിച്ച് മാസങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവാണ് ഗൂഗിളിന്‍റെ ഭീഷണി.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജറായ ഓസ്ട്രേലിയ ന്യൂസിലന്‍റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ ഈ പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്ന് അറിയിച്ചു. അതേ സമയം ഇത്തരം ഒരു നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയിലെ സെര്‍ച്ചിംഗ് സേവനം അവസാനിപ്പിക്കേണ്ടിവരും ഗൂഗിള്‍ മേധാവി വ്യക്തമാക്കി.