HomeNewsLatest Newsകൈവിട്ടുപോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഇനി കൂടുതൽ സമയം: പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

കൈവിട്ടുപോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഇനി കൂടുതൽ സമയം: പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

ഡെലീറ്റ് ഫോര്‍ എവരിവണ്‍ സൗകര്യം വാട്‌സാപ് പരിഷ്‌കരിച്ചു. സന്ദേശം ലഭിച്ച ഫോണില്‍ നിന്ന് ഇതു അപ്രത്യക്ഷമാകുന്നതിനുള്ള സമയ പരിധി മാത്രമാണ് ദീര്‍ഘിപ്പിച്ചത്. അയച്ച ആള്‍ക്ക് സന്ദേശം പിന്‍വലിക്കാനുള്ള സമയ പരിധി നിലവിലുള്ള ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കന്റും തന്നെയായിരിക്കും.

ഡിലീറ്റ് ഫോണ്‍ എവരിവണ്‍ സൗകര്യം ഉപയോഗിക്കുമ്ബോള്‍ മറ്റ് ഫോണിലേക്ക് ഒരു പിന്‍വലിക്കല്‍ നിര്‍ദ്ദേശം ലഭിക്കുകയും തുടര്‍ന്ന് സന്ദേശം അപ്രത്യക്ഷമാകുകയുമാണ് ചെയ്യുന്നത്. നിലവില്‍ ഒരു മണിക്കൂറും എട്ടുമിനിറ്റും 16 സെക്കന്റുമാണ് ഇത്. ഈ സമയം ഫോണ്‍ ഓഫ് ആണെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകില്ല. എന്നാല്‍ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതോടെ 13 മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍ഡിനും ഉള്ളില്‍ എപ്പോഴെങ്കിലും ഫോണ്‍ പ്രവര്‍ത്തന ക്ഷമമായാല്‍ സന്ദേശം മാഞ്ഞുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments