HomeNewsLatest Newsഅണ്ടർ 19 ലോകകപ്പ്: ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 214 റൺസിന്റെ തകർപ്പൻ വിജയം

അണ്ടർ 19 ലോകകപ്പ്: ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 214 റൺസിന്റെ തകർപ്പൻ വിജയം

അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് കേവലം 81 റൺസിന് ഓൾ ഔട്ടായി. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായ ന്യൂസീലൻഡ് ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയായില്ല. 19 റൺസ് നേടിയ ക്യാപ്റ്റൻ ഓസ്കാർ ജാക്ക്സണാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. നാല് താരങ്ങൾ മാത്രമേ കിവീസ് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ. ഇന്ത്യക്കായി സൗമി പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഷീർ ഖാനും രാജ് ലംബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.തുടരെ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ മുഷീർ ഖാൻ ആണ് ഇന്ത്യക്കായി തിളങ്ങിയത്. രണ്ട് വിക്കറ്റിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ മുഷീർ ഖാനാണ് കളിയിലെ താരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments