HomeAround Keralaപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ആറ് വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ആറ് വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ആറ് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. മേലാറ്റൂർ പാതിരിക്കോട് പേഴും തറ സ്വദേശി സുബൈറിനെയാണ് ശിക്ഷിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യാത്രയ്ക്കിടെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments