HomeSportsരഞ്ജി ട്രോഫി: കേരളം 103 ന് തകർന്നടിഞ്ഞു

രഞ്ജി ട്രോഫി: കേരളം 103 ന് തകർന്നടിഞ്ഞു

പെരിന്തല്‍മണ്ണ:  രഞ്ജി ട്രോഫി മത്സരത്തില്‍ ആതിഥേയരായ കേരളം 103 റണ്‍സിന് തകര്‍ന്നടിഞ്ഞു. ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പായ കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് ഹിമാചലിന്റെ ആര്‍.കെ സിങും ആര്‍.ആര്‍ ധവാനുമാണ് ചുരുട്ടിക്കെട്ടിയത്. കേരള നിരയിൽ സഞ്ജു സാംസൻ, മുഹമ്മദ്‌ അസ്ഹറദിൻ, മോനിഷ് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

അസ്ഹറുദ്ദീന്‍ 15 റണ്‍സും സഞ്ചു 25 റണ്‍സും മോനിഷ് 16 റണ്‍സുമെടുത്തു. ഹിമാചലിന് വേണ്ടി ആര്‍.ആര്‍ ധവാന്‍ ഏഴ് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും ആര്‍.കെ സിങ് 19.4 ഓവറില്‍ കേവലം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments