HomeNewsLatest Newsനിർണ്ണായക പന്ത് നോബോൾ; ഹൈദെരാബാദിനോട് അവസാനപന്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്

നിർണ്ണായക പന്ത് നോബോൾ; ഹൈദെരാബാദിനോട് അവസാനപന്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്

അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരില്‍ രാജസ്ഥാൻ റോയല്‍സിനെ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എസ്ആര്‍എച്ച് നാല് വിക്കറ്റിന്‍റെ കിടിലൻ വിജയമാണ് നേടിയെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‍ലര്‍ (95), നായകൻ സഞ്ജു സാംസണ്‍ (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് 214 എന്ന സ്കോർ പടുത്തുയർത്തിയത്. മികച്ച സ്കോറിനോട് പൊരുതി തോൽക്കുമെന്ന് ഘട്ടത്തിൽ അവസാന ഓവറില്‍ 17 റണ്‍സാണ് എസ്ആര്‍എച്ചിന് വേണ്ടിയിരുന്നത്. ഒരിക്കല്‍ കൂടെ സന്ദീപ് ശര്‍മ്മയിലേക്ക് രക്ഷാപ്രവര്‍ത്തനമെന്ന ദൗത്യം എത്തിച്ചേര്‍ന്നു. രണ്ടാമത്തെ പന്ത് സിക്സിന് പറത്തി സമദ് ആവേശം കൂട്ടി. ഒടുവില്‍ രണ്ട് പന്തില്‍ ആറ് റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സമദിന്‍റെ വിക്കറ്റ് വീണെങ്കിലും അത് നോ ബോളായി കലാശിച്ചു. ഫ്രീഹിറ്റ് ബോൾ ബൗണ്ടറി കടത്തി ഹൈദരാബാദ് വിജയം ആഘോഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments