HomeSportsഐ.പി.എല്‍ വാതുവെപ്പുകേസില്‍ ശ്രീശാന്തിന് വീണ്ടും നോട്ടീസ്

ഐ.പി.എല്‍ വാതുവെപ്പുകേസില്‍ ശ്രീശാന്തിന് വീണ്ടും നോട്ടീസ്

ഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുകേസില്‍ വിചാരണക്കോടതി കുറ്റമുക്തരാക്കിയ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കും മറ്റു 33 പേര്‍ക്കും ഡല്‍ഹി ഹൈകോടതി നോട്ടീസ്. കുറ്റമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് നല്‍കിയ അപ്പീലില്‍ ഡിസംബര്‍ 16നകം പ്രതികരണമറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ നോട്ടീസ് നല്‍കിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ 16ന് മുന്‍പ് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. വിചാരണ കോടതി പരിഗണിച്ച തെളിവുകളുടെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

മകോക ചുമത്തി അറസ്റ്റ് ചെയ്ത ശ്രീശാന്തിനും സഹതാരങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് 2013 ജൂലൈ 30ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും തെളിവില്ളെന്നുകണ്ട് കഴിഞ്ഞ ജൂലൈ 25ന് ഇവരെ മോചിപ്പിച്ചിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, കൂട്ടാളി ഛോട്ടാ ശക്കീല്‍ എന്നിവരാണ് വാതുവെപ്പിനു പിന്നിലെന്നും താരങ്ങള്‍ ഒത്തുകളിയില്‍ പങ്കാളിയായിരുന്നുവെന്നുമായിരുന്നു ഡല്‍ഹി പൊലീസ് ആരോപണം. ഒത്തുകളിക്കുന്നതിന് പ്രതിഫലം വാങ്ങിയതിനും വാതുവയ്പുകാരുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. വാതുവയ്പുകാരുമായുള്ള താരങ്ങളുടെ ഫോണ്‍ രേഖകളുടെ ശബ്ദ സാംപിളുകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
മകോക ചുമത്തിയതുള്‍പ്പെടെ വിഷയങ്ങളില്‍ കോടതി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിധി നിയമപ്രകാരം സാധുവല്ലെന്നും ആരോപിച്ചാണ് പൊലീസ് അപ്പീല്‍ നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments