കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ അത്ലറ്റിക്കൊ ഡി കൊല്‍ക്കത്തക്ക് മിന്നുന്ന വിജയം. ബുധാനാഴ്ച്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ചെന്നൈയിന് എഫ്സിയെ കീഴടക്കിയത്. ഹെല്‍ഡര്‍ പോസ്റ്റിഗയുടെ തിരിച്ചുവരവിന്റെ പുത്തന്‍ ഉണര്വോടെയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ബുധനാഴ്ച്ച ചെന്നൈയിന് എഫ്.സിയെ നേരിടാനിറങ്ങിയത്. ഹോം മത്സത്തിനിറങ്ങിയ കൊല്‍ക്കത്ത ജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാണിറങ്ങിയതെങ്കില് എവേ മത്സരത്തില്‍ ഒരു ജയത്തോടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടുകയായിരുന്നു ചെന്നൈയുടെ ലക്ഷ്യം. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ പായന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ കൊൽക്കത്ത രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.