HomeNewsLatest Newsസായിബാബയുടെ പിറന്നാൾ 23 ന്, ആഘോഷങ്ങൾക്ക് തുടക്കം

സായിബാബയുടെ പിറന്നാൾ 23 ന്, ആഘോഷങ്ങൾക്ക് തുടക്കം

പുട്ടപര്‍ത്തി: സത്യസായിബാബയുടെ 90-ാം ജന്മദിനാഘോഷങ്ങള്‍ പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തില്‍ ആരംഭിച്ചു. 23നാണ് സായിബാബയുടെ പിറന്നാള്‍. ആശ്രമത്തിന് പുറമേ പുട്ടപര്‍ത്തി പട്ടണവും സായിബാബയുടെ പിറന്നാള്‍ ആഘോഷങ്ങളിലേക്ക് മുഴുകിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ശേഷം നടക്കുന്ന അഞ്ചാമത് പിറന്നാളാഘോഷം വലിയ ചടങ്ങായാണ് ആചരിക്കുന്നത്. നവംബര്‍ തുടക്കത്തില്‍ത്തന്നെ ബാബയുടെ പിറന്നാളാഘോഷങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബുധനാഴ്ചമുതലാണ് ആഘോഷങ്ങള്‍ അതിന്റെ യഥാർത്ഥ ആരവത്തിലേക്ക് കടന്നത്‌.
ബുധനാഴ്ച രാവിലെ പുട്ടപര്‍ത്തിനഗരത്തില്‍ ഭജനയോടുകൂടിയ രഥോത്സവം നടന്നു.സായിബാബ ജനിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച രഥയാത്ര പ്രശാന്തിനിലയം ആശ്രമകവാടത്തിലാണ് സമാപിച്ചത്.ആയിരക്കണക്കിന് ആളുകള്‍ രഥായാത്രയ്ക്ക് ഭക്തിയുടെ ഭാവവും സ്വരവും പകര്‍ന്നു.
ആശ്രമം ബുധനാഴ്ചയോടെ ഭക്തരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു.  ആഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും മുതല്‍ ഇന്ത്യയുടെ വിദൂരഗ്രാമങ്ങളില്‍നിന്നും വരെയുള്ള ഭക്തര്‍ ആശ്രമത്തില്‍ ഒഴുകുകയാണ്. ബുധനാഴ്ചമുതല്‍ വരുന്ന എല്ലാവര്‍ക്കും സൗജന്യ ഭക്ഷണവും താമസവും ആശ്രമം നല്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments