HomeSportsദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അംല സ്ഥാനമൊഴിഞ്ഞു

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അംല സ്ഥാനമൊഴിഞ്ഞു

കേപ് ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ഹാഷിം അംല ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഏകദിന നായകനായ ഡിവില്ലയേഴ്‌സായിരിക്കും ടീമിനെ നയിക്കുക. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് തോല്‍ക്കുകയും സ്വന്തം രാജ്യത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തതോടെ അംലയ്‌ക്കെതിരെ വിമര്‍ശനങ്ങല്‍ ഉയരാന്‍ തുടങ്ങിയിരുന്നു.. ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റന്റെ മോശം ഫോമും വിമര്‍ശനങ്ങല്‍ക്ക് വിധേയമായി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിച്ചശേഷമാണ് അംല ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments