HomeHealth Newsമൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഷണ്ഡത്വം ക്ഷണിച്ചു വരുത്തും

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഷണ്ഡത്വം ക്ഷണിച്ചു വരുത്തും

രണ്ടു മണിക്കൂറില്‍ താഴെ മൊബൈല്‍ ഉപയോഗിക്കുന്നവരേക്കാള്‍ നാല് മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ ഷണ്ഡന്‍മാരാകാന്‍ കൂടുതല്‍ ചാന്‍സ് കാണുന്നുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഹാന്‍ഡ്‌സെറ്റില്‍ നിന്നും വരുന്ന ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനോ അല്ലെങ്കില്‍ അതില്‍ നിന്നും വരുന്ന ചൂടോ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വിദഗ്ദര്‍ കണ്ടെത്തി. മൊബൈല്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ തങ്ങളുടെ ബീജോത്പാദനത്തിനുള്ള സാധ്യത കുറച്ചു കൊണ്ട് വരികയാണെന്നാണ് എന്വിറോണ്മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ് ന്യൂസ്‌ ലെറ്ററില്‍ കൊടുത്ത റിപ്പോര്‍ട്ടിലും പറയുന്നത്.

ഓസ്ട്രിയയിലും ഈജിപ്തിലും നടന്ന രണ്ടു പഠനങ്ങള്‍ ആണ് ദിവസേന മണിക്കൂറുകളോളം മൊബൈല്‍ ഉപയോഗിക്കുന്നത് ഏറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍ അഥവാ ED എന്ന അസുഖത്തിന് കാരണമാകുന്നത് എന്നാണ് കണ്ടെത്തിയത്. ഈ പഠനത്തിനായി 20 ഓളം ED രോഗബാധയുള്ള ആളുകളെയും 10 ആരോഗ്യവാന്‍മാരായ ആളുകളെയും അവര്‍ വിളിച്ചു വരുത്തിയത്രേ. അവരില്‍ നടത്തിയ പഠനത്തില്‍ ED അസുഖമുള്ള ആളുകള്‍ ദിവസേന 4.4 മണിക്കൂര്‍ സമയമോ അല്ലെങ്കില്‍ അതിലധികമോ നേരം സ്വിച്ച് ഓണ്‍ ചെയ്ത മൊബൈല്‍ കൂടെ കൊണ്ട് നടക്കാറുണ്ടത്രെ. എന്നാല്‍ ED രോഗബാധ ഇല്ലാത്തവര്‍ ദിനേന 1.8 മണിക്കൂര്‍ സമയം മാത്രമാണ് മൊബൈല്‍ കൊണ്ട് നടക്കാറുള്ളത് എന്നും കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments