HomeSports214 റണ്‍സിനു തോറ്റു; പരമ്പര ദക്ഷിണാഫ്രിക്കക്ക്

214 റണ്‍സിനു തോറ്റു; പരമ്പര ദക്ഷിണാഫ്രിക്കക്ക്

മുംബൈ: ഒരു പരമ്പരയില്‍ ഇതില്‍പ്പരം സുന്ദരമായൊരു ഫിനിഷ് ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടാനില്ല . വാംഖഡെ സ്‌റ്റേഡിയത്തില്‍ 214 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. പതിനഞ്ച് വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ വച്ച് ശ്രീലങ്കയോടേറ്റ 245 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ട ഏറ്റവും വലിയ നാണക്കേട്.

2004ല്‍ സിഡ്‌നിയില്‍ വച്ച് ഓസ്‌ട്രേലിയയോട് വഴങ്ങിയ 208 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇതുവരെ രണ്ടാംസ്ഥാനത്ത്. ധോനിയും കോലിയും ചേര്‍ന്ന് ഈ റെക്കോഡാണ് മറികടന്നത്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3-2 എന്ന നിലയില്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ജയമാണിത്.

മൂന്ന് സെഞ്ച്വറികളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ 50 ഓവറില്‍ നാലു വിക്കറ്റിനിടെ 438 റണ്‍സെടുത്തത്. ക്വിന്റണ്‍ ഡി കോക്ക് (109), ഫാഫ് ഡു പ്ലെസ്സി (133), എ ബി ഡിവില്ല്യേഴ്‌സ് (119) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക  438 റണ്‍സ് പടുത്തിയര്‍ത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകിയപ്പോൾ  ഇന്ത്യന്‍ ബൗളര്‍മാര്‍ ശരിക്കും നാമാവശേഷമാവുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍  പത്ത് ഓവറില്‍ 106 റണ്‍സാണ് വിട്ടുകൊടുത്തത്. ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ ബൌളറുടെ റെക്കോർഡാണ്  ഇത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2006ല്‍ ജൊഹാനസ്ബര്‍ഗില്‍ വച്ച് ഓസ്‌ട്രേലിയയുടെ മൈക്കല്‍ ലൂയിസ് വിട്ടുകൊടുത്ത 113 റണ്‍സാണ്  ലോകറെക്കോഡ്.

റണ്ണൊഴുകുന്ന വാംഖഡേയിലെ പിച്ചില്‍ കോലിയും രോഹിതും ധവാനുമെല്ലാം ചേര്‍ന്ന് ഈ സ്‌കോര്‍ മറികടന്നേക്കുമെന്ന ചെറിയൊരു പ്രതീക്ഷ ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കിലും റബാഡയുടെയും സ്‌റ്റെയിനിന്റെയും പേസിന് മുന്നില്‍ എല്ലാം ഛിന്നിച്ചിതറി. അജിങ്ക്യ രാഹാനെയും പേരിന് ശിഖര്‍ ധാവനും ഒന്ന് പൊരുതി നോക്കിയതൊഴിച്ചാല്‍ ബൗളിങ്ങിനേക്കാള്‍ ദയനീയമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. രഹാനെ 58 പന്തില്‍ നിന്ന് 87 ഉഗ ധവാന്‍ 59 പന്തില്‍ നിന്ന് 60 റണ്‍സെടുത്തു.

സ്‌കോര്‍ബോര്‍ഡ്‌ ദക്ഷിണാഫ്രിക്ക ബാറ്റിങ്‌:- ക്വിന്റണ്‍ ഡി കോക്ക്‌ സി കോഹ്ലി ബി റെയ്‌ന 109, ഹാഷിം അംല സി ധോണി ബി മോഹിത്‌ 23, ഫാഫ്‌ ഡുപ്ലീസിസ്‌ റിട്ടയേര്‍ഡ്‌ ഹര്‍ട്ട്‌ 133, എ.ബി. ഡിവില്യേഴ്‌സ് സി ധോണി ബി ഭുവനേശ്വര്‍ 119, ഡേവിഡ്‌ മില്ലര്‍ നോട്ടൗട്ട്‌ 22, ഫര്‍ഹാന്‍ ബഹര്‍ദീന്‍ സി റെയ്‌ന ബി ഹര്‍ഭജന്‍ 16, ഡീന്‍ എല്‍ഗാര്‍ നോട്ടൗട്ട്‌ 5, എകസ്‌ട്രാസ്‌ 11. ആകെ 50 ഓവറില്‍ നാലു വിക്കറ്റിന്‌ 438.

വിക്കറ്റ്‌ വീഴ്‌ച:- 1-33, 2-187, 2-351(ഡുപ്ലീസിസ്‌ റിട്ടയേര്‍ഡ്‌ നോട്ടൗട്ട്‌), 3-398

ബൗളിങ്‌:- ഭുവനേശ്വര്‍ കുമാര്‍ 10-0-106-1, മോഹിത്‌ ശര്‍മ 7-0-84-1, ഹര്‍ഭജന്‍ സിങ്‌ 10-0-70-1, അക്ഷര്‍ പട്ടേല്‍ 8-0-65-0, അമിത്‌ മിശ്ര 10-0-78-0, സുരേഷ്‌ റെയ്‌ന 3-0-19-1, വിരാട്‌ കോഹ്ലി 2-0-14-0.

ഇന്ത്യ ബാറ്റിങ്‌:- രോഹിത്‌ ശര്‍മ സി താഹിര്‍ ബി അബോട്ട്‌ 16, ശിഖര്‍ ധവാന്‍ സി അംല ബി റബാഡ 60, വിരാട്‌ കോഹ്ലി സി ഡി കോക്ക്‌ ബി റബാഡ 7, അജിന്‍ക്യ രഹാനെ സി ബെഹര്‍ദീന്‍ ബി സ്‌റ്റെയ്‌ന്‍ 87, സുരേഷ്‌ റെയ്‌ന ബി റബാഡ 12, മഹേന്ദ്ര സിങ്‌ ധോണി ബി താഹിര്‍ 27, അക്ഷര്‍ പട്ടേല്‍ സി മില്ലര്‍ ബി സ്‌റ്റെയ്‌ന്‍ 5, ഹര്‍ഭജന്‍ സിങ്‌ സി മോറിസ്‌ ബി സ്‌റ്റെയ്‌ന്‍ 0, ഭുവനേശ്വര്‍ കുമാര്‍ സി മില്ലര്‍ ബി താഹിര്‍ 1, അമിത്‌ മിശ്ര എല്‍.ബി.ഡബ്ല്യു ബി റബാഡ 4, മോഹിത്‌ ശര്‍മ നോട്ടൗട്ട്‌ 0, എക്‌സ്ട്രാസ്‌ 5. ആകെ 35.5 ഓവറില്‍ 224ന്‌ പുറത്ത്‌.

വിക്കറ്റ്‌ വീഴ്‌ച:- 1-22, 2-44, 3-156, 4-172, 5-185, 5-195, 6-195, 7-201, 8-210, 9-219, 10-224.

ബൗളിങ്‌:- ഡെയ്‌ല്‍ സ്‌റ്റെയ്‌ന്‍ 7-0-38-3, കാഗിസോ റബാഡ 6.5-0-41-4, കൈല്‍ അബോട്ട്‌ 7-0-39-1, ഫര്‍ഹാന്‍ ബെഹര്‍ദീന്‍ 8-0-55-0, ഇമ്രാന്‍ താഹിര്‍ 7-1-50-2.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments