HomeSportsഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കേരള ബ്ലാസ്റ്റെഴ്സ് വീണ്ടും തോറ്റു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; കേരള ബ്ലാസ്റ്റെഴ്സ് വീണ്ടും തോറ്റു

ഐഎസ്എൽ രണ്ടാം പതിപ്പിൽ സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്സിനെ 2-1നു പിന്തള്ളിയ എഫ്സി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയും ഏറ്റുവാങ്ങിയതോടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ്‌ സാധ്യതകള്‍ ത്രിശങ്കുവിലാണ്‌. ഇനിയൊരു തോല്‍വിയോ സമനിലയോ പോലും അവസാന നാലിലേക്കുള്ള വഴിയടച്ചേക്കും. ഗോവയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം.

കൊച്ചിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ കളത്തിലിറങ്ങിയ ടീമില്‍ നിന്ന്‌ അഞ്ചു മാറ്റങ്ങളുമായാണ്‌ കോച്ച്‌ പീറ്റര്‍ ടെയ്‌ലര്‍ ഗോവയ്‌ക്കെതിരായ ഇലവനെ അണിനിരത്തിയത്‌. കാര്‍ലോസ്‌ മര്‍ച്ചേന, വിക്‌ടര്‍ പുള്‍ഗ, സി.കെ. വിനീത്‌, ക്രിസ്‌ ഡാഗ്നല്‍, മനന്‍ദീപ്‌ സിങ്‌ എന്നിവരെ പുറത്തിരുത്തിയപ്പോള്‍ ജാവോ കോയിമ്പ്ര, ബ്രൂണോ പെറോണ്‍, സാഞ്ചസ്‌ വാട്ട്‌, മുഹമ്മദ്‌ റാഫി, മെഹ്‌താബ്‌ ഹുസൈന്‍ എന്നിവര്‍ക്ക്‌ ആദ്യ ഇലവനില്‍ സ്‌ഥാനം നല്‍കി. എന്നാൽ വിജയം മാത്രം മാറി നിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments