HomeCinemaMovie Newsശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ടി പി മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ടി പി മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹരിദ്വാര്‍: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ടി പി മാധവനെ ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിദ്വാറിലെ ആശ്രമത്തിലെ മുറിയില്‍ ഇന്ന് ഉച്ചയോടെയാണ് മാധവനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ച മാധവനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാധവന്റെ ബന്ധുക്കളെയോ സഹപ്രവര്‍ത്തകരേയോ ബന്ധപ്പെടാന്‍ ഇതുവരെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ടി പി മാധവന്‍. ഉച്ചയോടുകൂടിയാണ് ആശ്രമത്തിലെ മുറിയില്‍ ബോധരഹിതനായി കിടന്ന ടി പി മാധവനെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. മസ്‌തിഷ്‌ക്കാഘാതമാണെന്ന സംശയത്തില്‍  സ്‌കാനിങിന് വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വിദഗ്ധ ചികില്‍സ നൽകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments