HomeSportsഅവസാന മിനിറ്റിലെ ഗോളിൽ ഡല്‍ഹി കൊല്‍ക്കത്തയെ വീഴ്ത്തി

അവസാന മിനിറ്റിലെ ഗോളിൽ ഡല്‍ഹി കൊല്‍ക്കത്തയെ വീഴ്ത്തി

കൊല്‍ക്കത്ത: കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ അത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ 10 പേരുമായി പോരാടിയ ബ്രസീലിയൻ സൂപ്പർതാരം റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസിന് ഒരു ഗോൾ വിജയം.

ഡല്‍ഹിയുടെ നാലാം ജയമാണിത്. ഇതോടെ ഇവരുടെ പോയിന്റ് സമ്പാദ്യം പന്ത്രണ്ടായി. ആറു കളികളില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചായ മൂന്നാം തോല്‍വിയാണിത്. എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്.

ഇരുപക്ഷവും അവസരങ്ങള്‍  കളഞ്ഞുകുളിച്ച മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കും എന്നു കരുതിയിരിക്കുമ്പോഴായിരുന്നു സാന്റോസിന്റെ ഗോള്‍. ബോക്സിന് പുറത്ത് നിന്നും ഫ്ലോറന്റ് മലൂദ ഉയര്‍ത്തി നൽകിയ പന്ത് പിഴവറ്റ ഫിനിഷിങ്ങിലൂടെ സാന്റോസ് കൊൽക്കത്ത വലയിൽ എത്തിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments