HomeSportsഹര്‍ഭജന്‍ സിങ്ങും ഗീത ബസ്രയും വിവാഹിതരായി

ഹര്‍ഭജന്‍ സിങ്ങും ഗീത ബസ്രയും വിവാഹിതരായി

ഫഗ്വാര : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ്ങും ചലച്ചിത്ര താരം ഗീത ബസ്രയും വിവാഹിതരായി. ജലന്ദറിന് സമീപം ഫഗ്‌വാരയിലെ ഗുരുദ്വാരയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബുധനാഴ്ച നടന്ന ചടങ്ങില്‍ ഇരുവരും മോതിരം കൈമാറിയിരുന്നു. ഹര്‍ഭജന്റെ കുടുംബവീട്ടില്‍ മെഹന്ദിയും നടന്നിരുന്നു. ഹര്‍ഭജനും ഗീത ബസ്രയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഭാര്യ അഞ്ജലിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വിരുന്ന്‌സത്കാരം നടക്കും. യുവരാജ് സിങ്, വിരാട് കോലി എന്നിവരും ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ചടങ്ങിനെത്തും.  പ്രധാനമന്ത്രി നരേന്ദ്ര മോദി സത്കാരത്തില്‍ പങ്കെടുത്തേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments