HomeAround KeralaKozhikodeസദാചാരപൊലീസിന്റെ ആക്രമണം വീണ്ടും; യുവതിയുടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമം

സദാചാരപൊലീസിന്റെ ആക്രമണം വീണ്ടും; യുവതിയുടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമം

കോഴിക്കോട്: ദമ്പതിമാര്‍ക്ക് നേരെ സദാചാരപൊലീസിന്റെ ആക്രമണം വീണ്ടും. യുവതിയുടെ വസ്ത്രം വലിച്ച് അഴിക്കാന്‍ ശ്രമിച്ചു. മുക്കം അഗസ്ത്യന്‍മുഴിയിലാണു സംഭവം. കുളിക്കുന്നത് ഒളിഞ്ഞുനോക്കാന്‍ ശ്രമിച്ച നാട്ടുകാരനെ കൈയ്യോടെ ദമ്പതിമാര്‍ പിടികൂടി. സംഭവത്തെ തുടര്‍ന്ന് പ്രതി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരനായ മാണി എന്നയാള്‍ക്കെതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കി. മുക്കം സ്വദേശികളായ അബി – സുബിഷ ദമ്പതിമാരാണ് പൊലീസിനെ സമീപിച്ചത്.

കുളിമുറിയിൽ  ഒളിഞ്ഞുനോക്കിയ മാണിയെ ഭര്‍ത്താവ് അബി കൈയ്യോടെ പിടികൂടി. തുടര്‍ന്ന് വാക്കേറ്റവും അക്രമവും മാണിയുടെ നേതൃത്വത്തില്‍ ഉണ്ടായി. മാണി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വിട്ടില്ലെങ്കില്‍ ടിപ്പര്‍ ഇടിച്ച് കൊന്നുകളയും എന്ന് മാണി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

ഒളിഞ്ഞുനോട്ടം, ആക്രമിക്കാന്‍ ശ്രമിക്കല്‍, സ്ത്രീയ്‌ക്കെതിരായ അതിക്രമം, ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചാണ്ടിക്കാട്ടി അബിയും സുബിഷയും മുക്കം പൊലീസില്‍ പരാതി നല്‍കി.

യുവദമ്പതിമാര്‍ മുക്കത്തെ ഒരു വീട്ടിലാണ് വര്‍ഷങ്ങളായി താമസം. ഇവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വീട്ടില്‍ വരുന്നത് പതിവാണ്. ഇത് അനാശാസ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് പരിശോധിക്കാനാണ് വീടിന്റെ പരിസരത്ത്  വന്നത് എന്നാണ് പിടികൂടപ്പെട്ട അഗസ്ത്യമൂഴി സ്വദേശി മാണി ദമ്പതിമാരോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments