പഞ്ചാബിനെ കീറി ഒട്ടിച്ച് പൊള്ളാര്‍ഡ്: ഐപിഎല്ലിൽ മുംബൈക്ക് മറ്റൊരു മിന്നും ജയം

9

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മിന്നും ജയം. അവസാന ഓവറില്‍, അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് മുംബൈ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലോകേഷ് രാഹുലിന്റെ (100*) അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ നാലു വിക്കറ്റിന് 197 റണ്‍സെടുത്തിരുന്നു.