പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതി: ആലപ്പുഴയിൽ പോലീസുകാരനെതിരെ പോക്സോ കേസ്

10

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് മാരാരിക്കുളം പോലീസ്സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ വേണുവിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ മുൻവിരോധമാണ് പരാതിക്ക് കാരണമെന്ന് വേണു പറയുന്നു. ഭീഷണിപ്പെടുത്തുന്നു എന്നുകാട്ടി ആദ്യം പരാതി നൽകിയത് താനാണെന്നും ഇത് ചോദിക്കാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് തനിക്കെതിരേ പരാതി നൽകിയതെന്നും വേണു പ്രതികരിച്ചു.