HomeSportsവിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ പോരാട്ടത്തില്‍ എടികെയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ പോരാട്ടത്തില്‍ എടികെയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

ഐഎസ്എല്‍ അഞ്ചാം സീസണ് വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ മൈതാനത്ത് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പടയോട്ടം. 76ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിക്കും 86ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം സ്ലാവിസ

സ്റ്റൊവാനോവിച്ചുമാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. 76ാം മിനിറ്റില്‍ ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഗോള്‍ മറ്റേജ് പോപ്ലാറ്റ്‌നിക്ക് സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ മൂന്നു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സീസണിന് തുടക്കം കുറിച്ചു.

ഐ.എസ്.എല്‍ ഉദ്ഘാടന മല്‍സരത്തില്‍ എ.ടി.കെ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. 76ാം മിനിറ്റില്‍ സ്റ്റോജനോവിച്ചിന്റെ മികച്ച ഒരു മുന്നേറ്റമാണ് മറ്റേജ് പോപ്ലാറ്റ്‌നിക്കിന്റെ ഗോളില്‍ കലാശിച്ചത്. സ്റ്റോജനോവിച്ചിന്റെ ഷോട്ട് എ.ടി.കെ താരം ജേഴ്‌സന്റെ കാലില്‍ത്തട്ടി തെറിക്കുകയായിരുന്നു. ഈ സമയം ബോക്‌സിലേക്ക് ഓടിയെത്തിയ പോപ്ലാറ്റ്‌നിക്ക് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു.

86ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സറെയുടെ ലോങ്‌ബോള്‍ സ്വീകരിച്ച സ്റ്റൊവാനോവിച്ച് ബോക്‌സിന് അരികില്‍ വച്ച് എ.ടി.കെ പ്രതിരോധത്തെ വെട്ടയൊഴിഞ്ഞാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ ബോക്‌സിലേക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാല്‍ ആദ്യത്തെ 20 മിനിറ്റിനു ശേഷം ഒത്തിണക്കത്തോടെ കളിക്കാനാരംഭിച്ച എ.ടി.കെ പിന്നീട് ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തിന്റെ തുടക്കത്തില്‍ എ.ടി.കെ ബോക്‌സില്‍ ലഭിച്ച സുവര്‍ണാവസരം മറ്റേജ് പോപ്ലാറ്റ്‌നിക്ക് പാഴാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments