HomeNewsShortകേരളത്തില്‍ തുലാവര്‍ഷം 15ന് എത്തും; നാളെ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ തുലാവര്‍ഷം 15ന് എത്തും; നാളെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാംതീയതിയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ആറ് മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

നിലവില്‍ കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അഞ്ചിനു മുന്‍പു തീരത്തെത്തണമെന്നു നിര്‍ദേശം നല്‍കണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഫിഷറീസ് വകുപ്പിനും തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജില്ലാ ദുരന്തനിവാരണകേന്ദ്രം എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. കടല്‍ ആംബുലന്‍സുകളും രക്ഷാബോട്ടുകളും തയാറാക്കി നിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ തുലാവര്‍ഷം 15നു ശേഷം എത്തും. തുലാവര്‍ഷം തുടങ്ങാന്‍ വൈകുമെങ്കിലും കേരളത്തില്‍ നാലുവരെ മഴ തുടരും. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റര്‍ മഴയാണ് തുലാവര്‍ഷക്കാലത്തു പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments