HomeSportsഐ പി എൽ; ഗെയ്‌ലിനും കൊഹ്‌ലിക്കും അര്‍ധസെഞ്ച്വറി; ബംഗളൂരുവിന് തകര്‍പ്പന്‍ ജയം

ഐ പി എൽ; ഗെയ്‌ലിനും കൊഹ്‌ലിക്കും അര്‍ധസെഞ്ച്വറി; ബംഗളൂരുവിന് തകര്‍പ്പന്‍ ജയം

ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റു ചെയ്ത ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിസ് ഗെയ്‌ലിന്റെയും വിരാട് കൊഹ്‌ലിയുടെയും അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനു വേണ്ടി ബ്രണ്ടന്‍ മെക്കല്ലവും( 44 പന്തില്‍ 72) വാലറ്റത്ത് ഇഷാന്‍ കിഷനും(16 പന്തില്‍ 39) അടിച്ച് തകര്‍ത്തെങ്കിലും വിജയം ബംഗളൂരുവിനൊപ്പം നിന്നു. 214 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

 

 

 

നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂര്‍ 213 റണ്‍സടിച്ചത്. ഗെയ്‌ലും കോഹ്‌ലിയും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു ബംഗളൂരുവിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 12.4 ഓവറില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗെയ്ല്‍ 38 പന്തില്‍ ഏഴു സിക്‌സിന്റെയും അഞ്ചു ഫോറിന്റെയും അകമ്പടിയോടെ 77 റണ്‍സടിച്ചപ്പോള്‍ കൊഹ്‌ലി 50 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. ഒപ്പം ട്വന്റി-20യില്‍ 10,000 റണ്‍സെന്ന നേട്ടവും ഗെയ്ല്‍ പിന്നിട്ടു. ട്വന്റി-20യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ 10,000 റണ്‍സ് നേടുന്നത്.

കേരളത്തിലേക്ക് എത്തുന്ന ‘നൈട്രോസെപ്പാം’ ഗുളികകൾ ക്യാൻസറിന് കൊടുക്കുന്ന വേദന സംഹാരി…. ഉപയോഗിക്കുന്നതോ… വിദ്യാർത്ഥിനികൾ…… നടുക്കുന്ന റിപ്പോർട്ട് !

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments