
ലോര്‍ഡ്സില്‍ നടന്ന ഇന്ത്യന്‍ വനിതകളുടെ എകദിന മത്സരത്തില്‍ 16 റണ്‍സിനു വിജയിച്ച് ഇംഗ്ലണ്ടിനെതിരെ പരമ്ബര തൂത്തുവാരി. വിവാദത്തോടെയാണ് മത്സരം അവസാനിപ്പിച്ചത്. അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡീനും – ഫ്രയയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ദീപ്തി ശര്‍മ്മയുടെ മത്സരബുദ്ധി ഇന്ത്യയെ വിജയിപ്പിച്ചു. പന്തെറിയും മുന്‍പ് നോണ്‍സ്ട്രൈക്കില്‍ നിന്നും ഇറങ്ങിയ ഡീനെ ദീപ്തി ശര്‍മ്മ റണ്ണൗട്ടാക്കുകയായിരുന്നു. മത്സരത്തിനു ശേഷം ഡീനെ പുറത്താക്കിയതിനെക്കുറിച്ച് ക്യാപ്പ്റ്റന്‍ ഹര്‍മ്മന്‍ പ്രതീനോട് ചോദിച്ചപ്പോള്‍, ഇത് കളിയുടെ ഭാഗമാണെന്നും ദീപ്തി ശര്‍മ്മ നിയമങ്ങള്‍ക്കതീതമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. തന്റെ കളിക്കാരെ താന്‍ പിന്തുണയ്ക്കുമെന്നും ദിവസാവസാനം ഒരു വിജയമാണ് വിജയമെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. “സത്യം പറഞ്ഞാല്‍, എടുക്കാന്‍ എളുപ്പമല്ലാത്ത 10 വിക്കറ്റുകളെക്കുറിച്ചും നിങ്ങള്‍ ചോദിക്കുമെന്ന് ഞാന്‍ കരുതി. ഇത് ഗെയിമിന്റെ ഭാഗമാണ്, ഞങ്ങള്‍ പുതിയതായി എന്തെങ്കിലും ചെയ്തതായി ഞാന്‍ കരുതുന്നില്ല. ബാറ്റര്‍മാര്‍ എന്താണ് ചെയ്യുന്നത്, ഇത് നിങ്ങളുടെ അവബോധം കാണിക്കുന്നു, “