HomeAround Keralaസ്കൂളിൽ പോയിവന്ന മകന്റെ കയ്യിൽ കണ്ടത് 21 വരകൾ; കാരണം അന്വേഷിച്ചുചെന്ന അച്ഛൻ അറിഞ്ഞത് ഹൃദയം...

സ്കൂളിൽ പോയിവന്ന മകന്റെ കയ്യിൽ കണ്ടത് 21 വരകൾ; കാരണം അന്വേഷിച്ചുചെന്ന അച്ഛൻ അറിഞ്ഞത് ഹൃദയം തകർക്കുന്ന സംഭവം; അറിയണം നമ്മുടെ മക്കൾ അനുഭവിക്കുന്ന വേദനകൾ !

കുട്ടികള്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്നതും ഒറ്റപ്പെടുന്നതും അവരുടെ സ്കൂളില്‍ നിന്നായിരിക്കും നിറത്തിന്റെയും ഉയരത്തിന്റെയും മുഖത്തിന്റെയും ശരീരത്തിന്റെയും ഒക്കെ പേരില്‍ കുട്ടികള്‍ പലപ്പോഴും പരിഹിക്കപ്പെടാറുണ്ട്. ഈ കുട്ടിയുടെ കഥയും ആരംഭിക്കുന്നത് അവന്‍ പഠിക്കുന്ന സ്കൂളില്‍ നിന്നാണ് അവന്‍‌റെ സഹപാഠികളില്‍‌ നിന്നാണ്. മകന്റെ കയ്യില്‍ കുത്തിവരച്ചിട്ട വരകള്‍ കണ്ടാണ് അച്ഛന്‍ കുട്ടിയോട് കാര്യം തിരക്കിയത്. അപ്പോഴാണ് ആ വേദനിപ്പിക്കുന്ന കഥ അച്ഛനറിയുന്നത്. ഇതിന് പിന്നാലെയാണ് സ്കൂളില്‍ നിന്നേറ്റ ഒറ്റപ്പെടുത്തലുകളും പരിഹാസവും കാരണം സങ്കടത്തിലായ മകനെ കുറിച്ച്‌ മാത്യു ബെയേര്‍ഡ് എന്ന അച്ഛന്‍ സോഷ്യല്‍മീഡിയയിലൂടെ പറയുന്നത്. ലണ്ടനിലാണ് സംഭവം.

സ്കൂളിൽ നിന്നും വീട്ടിലെത്തിയ മകന്റെ കയ്യില്‍ പേനകൊണ്ടുള്ള 21 വരകള്‍ കണ്ടപ്പോഴാണ് അതെന്താണെന്ന് അദ്ദേഹം തിരക്കിയത്. ആ വരകള്‍ കൊണ്ട് മകന്‍ എന്താണ് അര്‍ഥമാക്കിയത് എന്നറിഞ്ഞപ്പോള്‍ മാത്യു ബെയേര്‍ഡ് ആകെ സങ്കടപ്പെട്ടുപോയി. അന്ന് അവന്‍‌ തന്റെ പുതിയ സ്കൂളിലേക്കാണ് പോയത്. ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടുമെന്ന് അവന്‍ വിചാരിച്ചുവെങ്കിലും നടന്നത് അങ്ങനെ അല്ലായിരുന്നു. പതിയ സ്കൂളിലെത്തിയ അവനെ കുട്ടികള്‍ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതു, അതിന്റെ എണ്ണമാണവന്‍ തന്റെ കയ്യില്‍ വരച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ താന്‍ എത്ര തവണ വാക്കുകൊണ്ടോ ശാരീരികമായോ ഉപദ്രവിക്കപ്പെട്ടു എന്നതാണ് അവന്‍ കയ്യില്‍ പേനകൊണ്ട് വരച്ചുവെച്ചത്.

പതിയ സ്കൂളില്‍ ചേര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ 21 തവണയാണ് അവനെ കൂടെയുള്ള കുട്ടികള്‍ വാക്കാലോ ശാരീരികമാണോ ഉപദ്രവിച്ചത്. ഈ വരകളുടെ ചിത്രം മാത്യു ബെയേര്‍ഡ് ട്വിറ്ററില്‍ പങ്കുവച്ചു. ഇത് ഹൃദയം തകര്‍ക്കുന്ന സംഭവമാണ്. സ്കൂള്‍ ഇവര്‍ക്കെതിരെ നടപടി എടുത്തേ മതിയാകൂ. അവരുടെ മാതാപിതാക്കള്‍ക്ക് പിഴ നല്‍കണം നമ്മുടെ കുട്ടികള്‍ സ്കൂളില്‍ സുരക്ഷിതരാണ് എന്ന് നാം കരുതും. പക്ഷേ, അവര്‍ സുരക്ഷിതരല്ല. എല്ലാവരും അത് അറിയുന്നതിന് വേണ്ടിയാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.’ ഫോട്ടോ പങ്കുവെച്ച്‌ അദ്ദേഹം എഴുതി. ഇതിന് പിന്നാലെ നിരവധി രക്ഷിതാക്കളാണ് മാത്യുവിനും മകനും പിന്തുണ അറിയിച്ച്‌ എത്തിയത്.. അവന്റെ വികാരങ്ങള്‍ ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും ഇത് വളരെ പേടിപ്പെടുത്തുന്നുവെന്നും നിരവധി ആളുകൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments