HomeSportsഗോവയ്‌ക്കെതിരെ പുണെ സമനില വഴങ്ങി

ഗോവയ്‌ക്കെതിരെ പുണെ സമനില വഴങ്ങി

പുണെ: ഗോവയ്‌ക്കെതിരായ  മത്സരത്തില്‍ പുണെയ്ക്ക് സമനില. മുഴുവന്‍ സമയം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഇരു ഗോളുകളും പിറന്നത്. മത്സരം സമനിലയിലായെങ്കിലും 13 പോയന്റോടെ പുണെ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മത്സരത്തിലെ ഒരു പോയന്റോടെ 11 പോയന്റ് നേടിയ ഗോവ മുംബൈയെ മറികടന്ന് മൂന്നാംസ്ഥാനത്തെത്തി.

ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ഗോവന്‍ താരം റോമിയോ ഫെര്‍ണാണ്ടസിന്റെ ഗോള്‍മുഖത്തേക്കുള്ള ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ റോജര്‍ ജോണ്‍സനാണ് സ്വന്തം പോസ്റ്റില്‍ ബോളെത്തിച്ചത്.

എന്നാല്‍ 64-ാം മിനിറ്റില്‍ പുണെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. വെസ്ലി വെര്‍ഹോക്കിന്റെ ക്രോസിന് കൃത്യമായി തലവെച്ച ഇന്ത്യന്‍ താരം യുജിന്‍സണ്‍ ലിങ്‌ദോയ്ക്ക് പിഴച്ചില്ല. പുണെയ്ക്ക് സമനില. സ്‌കോര്‍: 1-1.

പിന്നീട് ഗോവയും പുണെയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ ഇരുടീമുകളും പിഴവുകള്‍ വരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments