HomeNewsLatest Newsഡ്രൈഡേയിൽ മദ്യം ഒഴുകാൻ സാധ്യത; എക്സ്സൈസിൽ പിടിക്കാനാളില്ല

ഡ്രൈഡേയിൽ മദ്യം ഒഴുകാൻ സാധ്യത; എക്സ്സൈസിൽ പിടിക്കാനാളില്ല

ബാറുകൾ പൂട്ടിയ ശേഷം ആദ്യമായി നടക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ, മദ്യ നിരോധിത ദിനങ്ങൾ കൂടുതലുള്ള അടുത്തയാഴ്ച എക്സൈസ് വകുപ്പിൽ വ്യാജ മദ്യപരിശോധനയ്ക്ക്  സേനയിൽ നിലവിലുള്ള അംഗബലത്തിന്റെ മൂന്നിലൊന്നു പോലുമുണ്ടാകില്ലെന്നു സർക്കാരിന് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.  മദ്യം ലഭിക്കാനുള്ള സാധ്യത ഏറെ കുറവുള്ളതിനാൽ വ്യാജമദ്യത്തിന്റെ അതിപ്രസരമുണ്ടായേക്കാമെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പുമുണ്ട്.

എട്ട്, ഒൻപത്, പത്ത് തീയതികളിൽ കൊല്ലത്തു നടക്കുന്ന സംസ്ഥാന എക്സൈസ് കായിക, കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി ഓരോ ജില്ലയിൽ നിന്നും  ഉദ്യോഗസ്ഥർ പരിശീലനത്തിലാണ്. അതിനാൽ ഇവർ ജോലിയിൽ നിന്നു വിട്ടുനിൽക്കുകയാണ്. മറ്റൊരു വിഭാഗം ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി മാറ്റി.

  മാഹിയിൽ സർവകാല റെക്കോർഡുകൾ ഭേദിച്ചുള്ള മദ്യവിൽപനയാണു നടക്കുന്നത്. കോടികളുടെ വിദേശമദ്യം മാഹിയിൽ‍ നിന്നു കേരളത്തിലേക്കു കടത്തുന്നുമുണ്ട്. ഇതിന്റെ നൂറിൽ ഒരംശം മാത്രമാണ് ഇപ്പോൾ പിടികൂടുന്നത്.
മാഹിയിൽ നിന്നു കൊണ്ടുവരുന്ന വിദേശമദ്യം ചെറിയ കുപ്പികളിലാക്കുന്ന യൂണിറ്റുകൾ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർ‍ത്തിക്കുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിനു വിവരമുണ്ട്. തുടർച്ചയായുള്ള മദ്യനിരോധിത ദിവസങ്ങൾ മുന്നിൽ കണ്ട് വ്യാജമദ്യലോബി വൻ തോതിൽ മദ്യം ശേഖരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നേരത്തേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങുന്ന ഉത്തര കേരളത്തിലേക്കായിരുന്നു മാഹിമദ്യം കൊണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ ഇതൊഴുകുന്നുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments