HomeSportsഇന്ത്യാ- ന്യൂസിലന്‍ഡ്‌ ഒന്നാം ഏകദിനം :ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ തോല്‍വിയോടെ തുടക്കം

ഇന്ത്യാ- ന്യൂസിലന്‍ഡ്‌ ഒന്നാം ഏകദിനം :ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ തോല്‍വിയോടെ തുടക്കം

നായകന്‍ വിരാട്‌ കോഹ്ലി സെഞ്ചുറിയില്‍ റെക്കോഡിട്ട ന്യൂസിലന്‍ഡുമായുള്ള ഒന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റിന്റെ തോല്‍വി. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 280 റണ്ണെടുത്തു.

മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേയാണു വിജയ റണ്ണെടുത്തത്‌. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാതം നേടിയ സെഞ്ചുറിയാണ്‌ (102 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 103) അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡിന്‌ ലീഡ്‌ നേടിക്കൊടുത്തത്‌. ടോസ്‌ ടെയ്‌ലറും (100 പന്തില്‍ എട്ട്‌ ഫോറുകളടക്കം 95) ലാതവും ചേര്‍ന്ന സെഞ്ചുറി കൂട്ടുകെട്ട്‌ പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു.

ന്യൂസിലന്‍ഡ്‌ ജയിക്കുമെന്ന്‌ ഉറപ്പായ ഘട്ടത്തിലാണ്‌ ടെയ്‌ലര്‍ മടങ്ങിയത്‌. മാര്‍ട്ടിന്‍ ഗുപ്‌ട്ടിലും (32) കോളിന്‍ മുന്‍റോയും (28) ചേര്‍ന്ന്‌ ന്യൂസിലന്‍ഡിനു മികച്ച തുടക്കം നല്‍കിയിരുന്നു. നായകന്‍ കെയ്‌ന്‍ വില്യംസണിനെ (ആറ്‌) കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ കഴിഞ്ഞതാണ്‌ ഏക ആശ്വാസം. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ, കുല്‍ദീപ്‌ യാദവ്‌, ഹാര്‍ദിക്‌ പാണ്ഡ്യ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. ബാറ്റിങ്‌ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിരാട്‌ കോഹ്ലിയുടെ 31-ാം ഏകദിന സെഞ്ചുറിയാണു രക്ഷിച്ചത്‌.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments