HomeAround Keralaഒരാഴ്ച നീണ്ടുനിന്ന ലിംഗോദ്ധാരണം അവസാനിപ്പിക്കാൻ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ ചെയ്തത്.....

ഒരാഴ്ച നീണ്ടുനിന്ന ലിംഗോദ്ധാരണം അവസാനിപ്പിക്കാൻ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ ചെയ്തത്…..

ഒരാഴ്ചയിലേറെയായ ലിംഗോദ്ധാരണം ഒടുവിൽ ഡോക്ടർമാർ അവസാനിപ്പിച്ചത് ലിംഗം മുറിച്ചുമാറ്റി. തെയ്‌വാനില്‍ 52-കാരന്റെ ലിംഗമാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ലിംഗോദ്ധാരണം നടന്നതിനുശേഷം അതി തീവ്രമായ വേദന അനുഭവപ്പെടുകയും അവയവം പൊട്ടിത്തെറിക്കാന്‍ പോവുകയാണോ എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്തപ്പോഴാണ് അയാള്‍ മെഡിക്കല്‍ സഹായം തേടിയത്.

ലൈംഗികോത്തേജനത്തിന്റെ ഫലമായല്ല അയാള്‍ക്ക് ലിംഗോദ്ധാരണമുണ്ടായത്. നാലു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന ലിംഗോദ്ധാരണത്തിന് സ്ഖലനത്തിനുശേഷവും മാറ്റം ഉണ്ടായില്ല. ലൈംഗികതയുമായി യാതൊരു ബന്ധവുമില്ലാത്ത ലിംഗോദ്ധാരണമാണത്. കാന്‍സര്‍ കാരണമല്ലാതെ, മറ്റേതെങ്കിലും കാരണത്താല്‍ ലിംഗത്തിലൂടെയുള്ള രക്തയോട്ടം തടസ്സപ്പെട്ടാലും ഇത്തരത്തിലുള്ള ലിംഗോദ്ധാരണം സംഭവിക്കാനിടയുണ്ട്. ഇത്തരം ചില സാഹചര്യങ്ങളില്‍ സിറിഞ്ചും സൂചിയും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ലിംഗത്തില്‍ നിന്നും രക്തം വലിച്ചെടുത്ത് കളയാറുണ്ട്.

ബ്ലാഡര്‍ ക്യാന്‍സര്‍ (മൂത്രസഞ്ചിയിലെ ക്യാന്‍സര്‍) മൂലമാണ് അയാള്‍ക്ക് ഇത്തരത്തില്‍ അനുഭവപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പു തന്നെ ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അയാള്‍ക്കുണ്ടെന്ന് അറിയിച്ചിരുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബ്ലാഡറിന് പുറത്തേക്കും ക്യാന്‍സര്‍ വ്യാപിച്ചു കഴിഞ്ഞതിനാല്‍ തെക്കു പടിഞ്ഞാറന്‍ തെയ്‌വാനിലെ കയോസിയുങ് ചാങ് ഗുങ് മെമ്മോറിയല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ലിംഗത്തിന്റെ പകുതി നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചു വരുന്ന അയാള്‍ കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയ്ക്ക് തയ്യാറെടുക്കുകയാണ്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments