ഐപിഎൽ: ബാംഗ്ലൂരിന്റെ നട്ടെല്ലൊടിച്ച് ഡൽഹി: ഡൽഹിയുടെ ജയം 59 റൺസിന്

45

 

ഐപിഎൽ അഭിമാന പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 59 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു. ജയത്തോടെ പോയിന്റ് പ ട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഡല്‍ഹിക്ക് സാധിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ഒരിക്കല്‍ പോലും വിജയിക്കാനുള്ള പോരാട്ടം പുറത്തെടുത്തില്ല. കഗിസോ റബാദ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ രണ്ട് ക്യാച്ചുകളാണ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. ഇതില്‍ നിന്ന് തന്നെ മത്സരത്തിന്റെ പോക്ക് വ്യക്തമായിരുന്നു. നാല് റണ്‍സെടുത്ത ദേവദത്ത് പടിക്കലിനെ അശ്വിന്‍ മടക്കിയതോടെ കളി ബാംഗ്ലൂര്‍ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു.