HomeSportsഐപിഎല്‍ താരങ്ങളുടെ കൊവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങളായി; അഞ്ച് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തണം

ഐപിഎല്‍ താരങ്ങളുടെ കൊവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങളായി; അഞ്ച് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തണം

ഐപിഎല്ലില്‍ താരങ്ങളുടെ കൊവിഡ് പരിശോധന സംബന്ധിച്ച്‌ ബിസിസിഐ മാര്‍ഗനിര്‍ദേശം പുറത്തിറക്കി . ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ ചേരുന്നതിന് ഒരാഴ്ച മുമ്ബ് രണ്ട് തവണയെങ്കിലും ആര്‍ടി-പിസിഐര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തണം. ഇതിന് ശേഷം ഇന്ത്യയിലുള്ള ടീം അംഗങ്ങള്‍ക്കൊപ്പം 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യയില്‍ നടത്തുന്ന പരിശോധനയില്‍ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണം. ഇതിനുശേഷം 24 മണിക്കൂറിനിടെ രണ്ട് തവണ ആര്‍ടി-പിസിഐര്‍ ടെസ്റ്റിന് വിധേയനായി ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇന്ത്യയിലുള്ള ടീമിനൊപ്പം വീണ്ടും ചേരാനാവു. യുഎഇയില്‍ എത്തിയശേഷം ഒരാഴ്ച ക്വാറന്റീനില്‍ കഴിയുന്ന താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഇക്കാലയളവില്‍ മൂന്ന് തവണയെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയരാവണം. ഇതിനുശേഷമെ ഇവരെ ബയോ ബബ്ബിളിലേക്ക് പ്രവേശിപ്പിക്കു. ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യുഎഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്ബ് അഞ്ച് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇതിനുപുറമെ ടൂര്‍ണമെന്റിനിടെ ഓരോ അഞ്ച് ദിവസത്തിലും കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments