HomeNewsShortരാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്തൊന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു; അതീവ ജാഗ്രത

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്തൊന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു; അതീവ ജാഗ്രത

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്തൊന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു. മേഘാലയയില്‍ രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 9,747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 1,76,333ഉം മരണം 1604ഉം ആയി. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 300 പേര്‍ മരിക്കുകയും ചെയ്തു. 12,326 പേര്‍ രോഗമുക്തി നേടി. 65.37 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 4,57,956 ആയി. ഇതില്‍ 1,42,151 എണ്ണം സജീവ കേസുകളാണ്. ഇതുവരെ 2,99,356 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ 16,142 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 9,44,442 പേരാണ് മഹാരാഷ്ട്രയില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്. 43,906 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. കര്‍ണാടകയിലും അസമിലും റെക്കോര്‍ഡ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസോറമില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പതിനഞ്ച് വരെ അര്‍ധസൈനികരുടെ പ്രവേശനം വിലക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments