ഇനി‌ ഫുട്ബോള്‍ കളിക്കാനില്ല ; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഉസൈന്‍ ബോള്‍ട്ട്

24

ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്, ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അത്ലറ്റിക്ക്സില്‍ നിന്ന് വിരമിച്ച ശേഷം പ്രൊഫഷണല്‍ ഫുട്ബോളറാവുക എന്ന ലക്ഷ്യത്തിനായി അധ്വാനിച്ചിരുന്ന താന്‍ ഇനി ഫുട്ബോള്‍ താരമാകാനില്ലെന്നും, കളിയോട് എന്നന്നേക്കുമായി വിടപറയുകയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ ബോള്‍ട്ട് വ്യക്തമാക്കി.

ഫുട്ബോളിനോട് കടുത്ത കമ്ബമുള്ള ബോള്‍ട്ട്, സ്പ്രിന്റില്‍ നിന്ന് വിരമിച്ച ശേഷം വിവിധ ഫുട്ബോള്‍ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്ത് വാര്‍ത്തയായിരുന്നു. ഓസ്ട്രേലിയന്‍ ക്ലബ്ബായ സെന്‍ട്രല്‍കോസ്റ്റ് മറൈനേഴ്സിലൂടെ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റവും കുറിച്ച ബോള്‍ട്ട്, ടീമിന്റെ സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി ഫുട്ബോള്‍ ലോകത്ത് തന്റെ വരവറിയിച്ചിരുന്നു. പക്ഷേ പിന്നീട് ടീം മാനേജ്മെന്റുമായി താരത്തിന് ചില പ്രശ്നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.