HomeSportsഎഫ്.സി പുണെ സിറ്റിക്കെതിരെ 2-1ന്‍െറ ജയം; കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ പ്രതീക്ഷ നിലനിർത്തി

എഫ്.സി പുണെ സിറ്റിക്കെതിരെ 2-1ന്‍െറ ജയം; കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ പ്രതീക്ഷ നിലനിർത്തി

നിര്‍ണായക മത്സരത്തില്‍ എഫ്.സി പുണെ സിറ്റിക്കെതിരെ 2-1ന്‍െറ ജയവുമായി ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി. സ്ട്രൈക്കര്‍ ഡെക്കന്‍സ് നാസണും (ഏഴാം മിനിറ്റ്), മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസും (57) നേടിയ ഗോളുകളാണ് സ്റ്റീവ് കോപ്പലിന്‍െറ ടീമിന് ജയമൊരുക്കിയത്. ഇഞ്ച്വറി സമയത്തിന്‍െറ നാലാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളുമായി അനിബാല്‍ റോഡ്രിഗസ് പുണെക്ക് ആശ്വാസമേകി. നായകനൊത്ത കളിയുമായി കളംനിറഞ്ഞ ഹ്യൂസ് ആണ് ഹീറോ ഓഫ് ദ മാച്ച്. ശേഷിക്കുന്ന മത്സരങ്ങളില്‍ ബ്ളാസ്റ്റേഴ്സ് 29ന് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തിലും ഡിസംബര്‍ നാലിന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ സ്വന്തം മൈതാനത്തും നേരിടും.

 

 
ഡങ്കന്‍ നാസന്റെ വെടിച്ചില്ല് ഗോള്, പിന്നാലെ ക്യാപ്റ്റന്‍ ഹ്യൂസിന്റെ ഹെഡര്‍ ഗോള്‍..ഐ എസ് എല്ലില്‍ മറ്റൊരു ടീമിനും സാധ്യമായിട്ടില്ലാത്ത നേട്ടം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യത വര്‍ധിച്ചു. 18 പോയന്‍റുള്ള ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments