HomeSportsചെന്നൈയുടെ വിജയഗാഥ തകർത്ത് മുംബൈ; റെക്കോര്‍ഡ് വിജയ നേട്ടവുമായി മുംബൈ ഇന്ത്യന്‍സ്

ചെന്നൈയുടെ വിജയഗാഥ തകർത്ത് മുംബൈ; റെക്കോര്‍ഡ് വിജയ നേട്ടവുമായി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചതോടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് വിജയമാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ 37 റണ്‍സിനാണ് ചെന്നൈയെ തോല്‍പിച്ചത്. ഐപിഎല്ലില്‍ നൂറ് ജയം നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിനാണ് 170 റണ്‍സെടുത്തത്. 43 പന്തില്‍ 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍. ക്രുനാല്‍ പാണ്ഡ്യ 42ഉം ഹര്‍ദിക് പാണ്ഡ്യ എട്ട് പന്തില്‍ 25 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 13 റണ്‍സിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹര്‍ദിക്കാണ് മാന്‍ ഓഫ് ദ മാച്ച്‌. മുംബൈയുടെ 170 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 59 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമേ പൊരുതാനായുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments